ചിലരുണ്ട്..സിനിമക്കു വേണ്ടി മാത്രം ജീവിക്കുന്ന ആൾകാർ..തൻ്റെ ഒരു സൃഷ്ടി എല്ലാവരും കാണണം എന്ന് നിർബന്ധബുദ്ധി ഉള്ള കലാകാരന്മാർ.കൊറോണ അല്ല അതിനപ്പുറം ഉള്ള മാരണങ്ങൾ വന്നാലും അവർ കുലുങ്ങി തങ്ങളുടെ സ്വപ്നം തകർക്കില്ല.
ഒ ടി ടീ എന്ന പണം പെട്ടെന്ന് കിട്ടുന്ന വലിയ സാധ്യതകൾ ഉണ്ടായിട്ടും എന്തോ അവർ തിയേറ്ററിൽ കൂടി ജനങ്ങളെ കാണിക്കുവാൻ ആണ് കാത്തു നിന്നത്.ഏകദേശം ഒരു വർഷത്തിൽ കൂടുതലായി സുമേഷ് & രമേഷ് എന്ന പേരുകൾ നമ്മൾ കേട്ടു തുടങ്ങിയിട്ട്. ഒ ടീ ടീ യില് ഇന്ന് ഇറങ്ങും നാളെ ഇറങ്ങും എന്ന് പലരും പ്രതീക്ഷിച്ചു എങ്കിലും തിയേറ്ററിൽ ഇറക്ക്വാനുള്ള അവരുടെ കാത്തിരിപ്പിന് ഫലം ഉണ്ടായി എന്നാണ് ബിഗ് സ്ക്രീനിൽ ഹൗസ്ഫുൾ ഷോകൾ തെളിയിക്കുന്നത്.
ഒരു കുടുംബത്തിലെ ആണുങ്ങൾ കുഴിമടിയൻമാരും അലസന്മാരും ആയാൽ കുടുംബം നോക്കാൻ പെണ്ണുങ്ങൾ ജോലിക്ക് പോകേണ്ടി വരും.എന്നിട്ടും യാതൊരു മുഷിച്ചലും പ്രകടിപ്പിക്കാതെ അവർ എല്ലാം സഹിച്ചു അവരെ നോക്കും.അവർ ചില നേരത്ത് പറയുന്ന കുത്തുവാക്കുകൾ നോവിക്കും എങ്കിൽ പോലും അടുത്ത നിമിഷത്തിൽ അവർ അതൊക്കെ മറന്ന് കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി പ്രയത്നം ചെയ്യും .
സുമേഷ് രമേഷ് അവരുടെ അച്ഛൻ ഒക്കെ അടിച്ചു പൊളിച്ചു കള്ള് കുടിച്ചും ക്രിക്കറ്റ് കളിച്ചു പ്രേമിച്ചു ഒക്കെ ജീവിക്കുമ്പോൾ അവരുടെ അമ്മ കഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.പ്രശ്നങ്ങൾ ഓരോന്ന് വരുമ്പോഴും അവർ അത് ചിരിച്ചു കൊണ്ട് നേരിടുന്നു മറ്റുള്ളവർ എത്ര കിട്ടിയിട്ടും പഠിക്കാതെ സുഖ ജീവിതം തുടരുന്നു ..
നമുക്ക് ചുറ്റിലും ഉള്ള ജീവിതങ്ങൾ പകർത്തിയത് കൊണ്ടാണ് ഈ ചിത്രം ഹൃദ്യമാകുന്നത്.കുറെ സിനിമകളിൽ നമ്മൾ കണ്ട കാര്യം തന്നെയാണ് പകർത്തിയിരിക്കുന്നത് എങ്കില് കൂടി പുതിയ അവതരണം കൊണ്ട് അതൊക്കെ നമുക്ക് ഇഷ്ടപ്പെടുന്നു .
പ്രേമം,പാട്ട്, വെള്ളമടി,സെൻ്റി മെൻ്റ്,ദാരിദ്ര്യം,അടിപിടി,തേപ്പ്,ഉഴപ്പു കോമഡി,ചിരി, അങ്ങിനെ എല്ലാം കൂട്ടി കുഴച്ച് നമുക്ക് മുന്നിലേക്ക് വച്ച് തരുമ്പോൾ അതിലെവിടെയോക്കെയോ നമ്മൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് കഥ മുന്നിലേക്ക് വച്ച് തരുന്നത്.
കാസ്റ്റിംഗ് അല്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ഹൃദ്യം ആകുമായിരുന്നു .ബാലു വർഗീസിനെക്കാളും നീരജ് മാധവ് ആയിരുന്നു ആ റോളിന് കൂടുതൽ ഇണങ്ങുക.ഗ്രീഷ്മ എന്ന നായിക ഒരു പരിചിതമുഖം ആയിരുന്നു എങ്കിൽ ക്ലൈമാക്സ് കൂടുതൽ ആസ്വദിച്ചേനെ...ക്ലൈമാക്സ് തന്നെയാണ് ഈ ചിത്രത്തിൻ്റെ ഹൈലൈററ്..നായികയെ പോലെ നമ്മളും നിർത്താതെ ചിരിച്ചേനെ...
പ്ര .മോ .ദി .സം
No comments:
Post a Comment