നാഗാർജുനയുടെയും അമലയുടെയും മകന് സിനിമയിൽ അവസരങ്ങൾ കിട്ടുവാൻ വലിയ പ്രയാസം ഒന്നും നേരിടേണ്ടി വരില്ല. വർഷങ്ങളായി സിനിമ കുടുംബം അടത്തുകൊണ്ടും നല്ലൊരു അഡ്രസ്സ് ഉള്ളത് കൊണ്ടും കയറി പറ്റുവാനായ് ഭയങ്കര എളുപ്പം ആണ്..പക്ഷേ മൂന്ന് നാല് ചിത്രങ്ങൾ അഭിനയിച്ചു എങ്കിലും ഇപ്പോള് പോലും അഖിൽ അക്കിനെനിയുടെ ശൈശവദശ വിട്ടുമാറിയിട്ടില്ല..അഭിനയത്തിൻ്റെ ബാലപാഠം തുടങ്ങി ഇനിയും പഠിച്ചു തുടങ്ങണം.
ദുൽഖറും വിനീത് പ്രണവ് ഒക്കെ ഇങ്ങിനെ ഒരു പിൻബലം കൊണ്ട് സിനിമയിൽ എത്തിപെട്ട് എങ്കിലും പ്രയത്നം കൊണ്ടു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.തെലുങ്കിൽ തന്നെ കുറെ അച്ഛൻ മക്കൾ "സംഭവങ്ങൾ " ഉണ്ടെങ്കിലും ചില മക്കൾ മാത്രമേ "തന്തക്ക്" വിളിപ്പിക്കാത്തവരായി ഉള്ളൂ.
അമേരിക്കൻ എൻ ആര് ഐ അവിടെ സകല ഒരുക്കങ്ങൾ നടത്തി കല്യാണം കഴിക്കാൻ വേണ്ടി നാട്ടിലെത്തി പല പെണ്ണുകാണൽ നടത്തി എങ്കിലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.അതിനിടയിൽ ജാതക പൊരുത്തം കൊണ്ട് റിജെക്റ്റ് ചെയ്യേണ്ടി വന്ന പെൺകുട്ടിയുടെ ഫോട്ടോ അവളുടെ അച്ഛന് തിരിച്ചു കൊടുക്കുന്നതിനു പോകുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നു .അവസാന ശ്രമത്തിന് സ്റ്റാൻഡ് അപ് കൊമേഡിയൻ ആയ അവളെ നേരിട്ട് കണ്ട് സംസാരിക്കുന്നതും അവളുടെ കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പെണ്ണ് കാണൽ ചടങ്ങിന് ഉപയോഗിക്കുന്നത് കൊണ്ട് കോടതി വരെ കയറേണ്ടി വരുന്നു .
പിന്നീട് അവളെ കുറിച്ചുള്ള കാര്യങ്ങൽ മനസ്സിലാക്കിയപ്പോൾ അവളിൽ ഇഷ്ട്ടം ജനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഒക്കെയാണ് സിനിമ പറയുന്നതും.
നമ്മുടെ ഗോപി സുന്ദറിൻ്റെ ഗാനങ്ങൾ വളരെ ആശ്വാസമാണ്..നായിക പൂജ ഹെഗ്ഡെ നായകൻ അഖിൽ അക്കിനെനിയെക്കാളും ഭാവങ്ങൾ മുഖത്ത് വരുത്താൻ ശ്രമിക്കുന്നു എങ്കിലും ഡ്രസ്സ് കൊണ്ട് കാണികളെ കയ്യിലെടുത്തു എന്ന് പറയാം .പിന്നെ തെലുങ്കിലെ കുറെ ക്യാരക്ടർ നടീനടന്മാർ സപ്പോർട്ട് ചെയ്യുവാനും ഉണ്ടു ,എന്നിട്ടും വലിയ കാര്യം ഒന്നും ഇല്ല.
പ്ര. മോ .ദി .സം
No comments:
Post a Comment