അഭിഷേക് ബച്ചൻ അമിതാഭ് ബച്ചൻ്റെ മകൻ ആണെങ്കിലും ബോളിവുഡിൽ പരാജയപ്പെട്ട നടനാണ്.ചില മൾട്ടി സ്റ്റാർ ചിത്രങ്ങൾ നിലനിൽപ്പിന് സഹായിച്ചു എന്നല്ലാതെ മറ്റു നടന്മാരെ പോലെ സ്വന്തമായി വിജയം കാണുവാൻ വളരെ കഷ്ടപ്പെടുന്ന അഭിനേതാവ് ആണ്.
അഭിനയത്തിൻ്റെ കാര്യത്തിൽ പോലും ആവറേജ് ആയ അഭിഷേക് ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ നമ്മളെ ഞെട്ടിക്കുകയാണ്.മേക്കോവർ അപാരം തന്നെ..ബോബ് ബിശ്വാസ് ആയി സിനിമയിൽ ഉടനീളംതകർത്തു എന്ന് തന്നെ പറയാം.
കഹാനി എന്ന ചിത്രത്തിലെ ബോബ് ബിശ്വാസ് എന്ന കഥാപാത്രം ഡെവലപ്പ് ചെയ്താണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന് കാണിക്കുന്നുണ്ട്. എട്ട് വർഷത്തോളം കോമയിൽ ആയിപോയ ആ വാടക കൊലയാളിക്ക് ജീവിതത്തിലെ തിരിച്ചുവരവിൽ ഒന്നും ഓർമ കാണുന്നില്ല.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന വീട്ടിലേക്ക് വരുന്ന അയാളെ ഭൂതകാല ചെയ്തികൾ വീണ്ടും ക്രൈംമിലേക്ക് നയിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു .അത് പോലും പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങി കൊണ്ട്..
അങ്ങിനെ ഏറ്റെടുത്ത ഒരു "കോൺട്രാക്റ്റ്" ജോലിക്കിടയിൽ എത്തിപെട്ട സ്ഥലം കാണുമ്പോൾ അയാൾക്ക് പലതും ഓർമ വരുന്നു . വീട്ടിലുള്ളത് തൻ്റെ മകളല്ല എന്നും താൻ രണ്ടാം അച്ഛൻ ആണെന്നും അവള് എങ്ങിനെ തൻ്റെ ഭാര്യയായി എന്നുള്ള അയാളുടെ തിരിച്ചറിവ് പല സത്യങ്ങൾ കൂടി അയാളിലേക്ക് എത്തിക്കുന്നു..
നമ്മളെ ബോറടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ ഷാരൂഖ് ഖാൻ്റെ റെഡ് ചില്ലീസ് കൂടി നിർമിച്ച ഈ ചിത്രം ദിയ അന്നപൂർണ ഘോഷ് എന്ന സംവിധായക മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.കാഹാനിയുടെ സംവിധായകൻ സുജോയ് ഘോഷ് ആണ് എഴുതിയിരിക്കുന്നത്..സംവിധായിക ആദ്ദേഹത്തിൻ്റെ മകളും..
പ്ര.മോ. ദി .സം
No comments:
Post a Comment