ജീവിതത്തിൽ വിദ്യാഭ്യാസം, അറിവുകൾ ഒക്കെ തന്നെ അഭിവാജ്യഘടകം തന്നെയാണ്.വിദ്യാഭ്യാസത്തിന് സാഹചര്യം ഇല്ലെങ്കിൽ നമ്മുടെ നാടിനെ കുറിച്ച് ചുറ്റുപാടുകളെ കുറച്ചു അറിവുകൾ എവിടെ നിന്നെങ്കിലും ഒരാള് തീർച്ചയായും സമ്പാദിക്കണം.അതില്ലെങ്കിൽ നമ്മളെ ചൂഷണം ചെയ്യുവാൻ ആയിരങ്ങൾ ഉണ്ടാകും.
ആദിവാസികളും മറ്റു ഗോത്ര വർഗകാരും ഒക്കെ ചൂഷണത്തിന് ഇരയാകുന്നത് ഈ ഒരു മുഖ്യ കാരണം അറിവില്ലായ്മ തന്നെയാണ്. കൂടുതൽ അറിവുകൾ ഉണ്ടെന്ന് ഭാവിക്കുന്ന നമ്മൾ പോലും അറിയാതെ ചൂഷണത്തിന് വിധേയരാകുന്നു.
ദിവസേന ഉള്ള പത്രങ്ങൾ മറ്റു വാർത്തകൾ നോക്കിയാൽ നോർത്ത് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ കണ്ണും നട്ട് നോക്കിയിരിക്കുന്ന മാമ മാധ്യമങ്ങളുടെ അനുഭവ കുറിപ്പുകൾ കാണാം..അവിടെ വിദ്യാഭാസമില്ലാത്തത് കൊണ്ട് ചൂഷണം അനുഭവിക്കുന്നവരുടെ അവസ്ഥകൾ ഫോട്ടോ സഹിതം കാണാം.
എന്നാല് വിവരവും വിദ്യാഭ്യാസവും കൂടുതലായുള്ള നമ്മുടെ തൊട്ടു
അപ്പുറത്ത് വയനാട്ടിലെ അല്ലെങ്കിൽ അട്ടപ്പാടിയിലെ കാര്യങ്ങൽ വിവാദം ആയില്ലെങ്കിൽ അവർ നമ്മൾ "നമ്പർ ഒന്നായത്" കൊണ്ട് പുറത്തറിയിക്കാതെ മുക്കും..പറഞ്ഞു വരുന്നത് ചൂഷണ വർഗ്ഗവും ചൂഷിതരും നമുക്ക് ചുറ്റും ഉണ്ട് അത് "മറ്റുള്ളവർ" ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല.അധികാരത്തിൻ്റെ അപ്പകഷ്ണം കിട്ടിയാൽ മനുഷ്യൻ്റെ വിധം മാറും.
ഇല്ലാത്ത കാര്യങ്ങൽ ഉണ്ടെന്ന് കാട്ടി " തള്ളി" മറിക്കുന്നത് കൊണ്ടാണ് നമ്മൾ മറ്റു നാട്ടുകാർക്ക് മുന്നിൽ അപഹാസ്യരായി പോകുന്നത്..ഇപ്പൊൾ മറച്ചു വെച്ച കൊവിഡ് കണക്കുകൾ പോലും മറനീക്കി പുറത്ത് വരുന്നതും ആനുകൂല്യം കിട്ടുമെന്ന് അറിഞ്ഞപ്പോൾ മരണ കണക്കിലേക്ക് അവയൊക്കെ നുഴഞ്ഞു കയറുന്നത് ഒക്കെ ഭരിക്കുന്നവരുടെ ഈ "വിവരമില്ലായ്മ" കൊണ്ടുതന്നെയാണ് . എന്തും വിശ്വസിക്കുന്ന അണികൾ ആയ അടിമകൾ ഉള്ളപ്പോൾ ഭരികുന്നവർക്ക് അവരുടെ കണ്ണിൽ പൊടിയിടാൻ പ്രയാസമില്ല.പ്രചരിപ്പിച്ചു മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനും
ഇതുപോലെ അടിമകൾ ആയി ജീവിക്കുന്ന ഒരു കാട്ടിലെ ഗോത്രവർഗ കഥയാണ് ആകാശവാണി .ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയും അത് അബദ്ധത്തിൽ കിട്ടുന്ന "റേഡിയോ" ആണെന്ന് പോലും കരുതുന്ന നിഷ്കളങ്കരൂടെ കഥയും അവരെ ചൂഷണം ചെയ്യുന്ന മുതലാളി മാരുടെയും കഥയാണ് ഇത്.
നമ്മെ അടിമകൾ ആയി ഭരിക്കന്ന ഭരണവർഗത്തിൻ്റെ ചൂഷണങ്ങൾ നല്ല രീതിയിൽ പകർത്തിയ മൊഴിമാറ്റ തെലുഗു സിനിമ എല്ലാവരെയും തൃപ്തി പ്പെടുത്തണം എന്നില്ല എങ്കിലും നമ്മുടെ സമൂഹത്തിന് നേരെ പിടിക്കുന്ന മികച്ചൊരു കണ്ണാടി തന്നെയാണ്.
പ്ര .മോ .ദി. സം
No comments:
Post a Comment