ആദ്യം തന്നെ പറയാം..അല്ലു അർജുൻ പൊളിച്ചു തകർത്തു തിമിർത്തു.. ആ വ്യത്യസ്തത ഗെറ്റപ്പ് ഉണ്ടല്ലോ ... വൗ...മാസ്സ്
സുനിൽ എന്ന ഒരു നടനുണ്ട് തെലുങ്കിൽ..അധികവും ഹാസ്യം ചെയ്തു കൊണ്ടിരുന്ന ആൾ..ഈ ചിത്രത്തിൽ ശരിക്കും ഞെട്ടിച്ചു..
രശ്മി മന്ദന ..നല്ല പോലെ തുടങ്ങി എങ്കിലും പിന്നെ നായകൻ്റെ നിഴലിൽ ആയി പോയി..
ഫഹദ് ഫാസിൽ..മല പോലെ വന്നു എലി പോലെ ഒടുങ്ങി...ചിലപ്പോൾ രണ്ടാം ഭാഗത്തിൽ വീണ്ടും മല ആകുമായിരിക്കും.എന്നാലും അല്ലുവിൻ്റെ വില്ലൻ ആകേണ്ട ലുക്കോ ശരീരമോ ഇല്ല... മൊട്ടയടിച്ചാൽ ഒന്നും ഗെറ്റപ്പ് ആകില്ല.
കഥയിൽ പുതുമ ഇല്ല എന്നാല് സുകുമാർ എന്ന ബ്രില്ലയൻ്റ് ഡയറക്ടറുടെ മെയ്കിങ് ...അതാണ് ഓരോ ഫ്രയിമിലും പുഷ്പ ബോറടി ഇല്ലാതെ ഇരുന്നു കാണുവാൻ പ്രേരിപ്പിക്കുന്നത്.മൂന്ന് മണിക്കൂർ ഉള്ള സിനിമ എങ്ങിനെ ഒരുക്കണം എന്ന് പലരും കണ്ടു പഠിക്കണം.
സ്റ്റണ്ട് രംഗങ്ങൾ അതാണ് അപാരം..ശരിക്കും രോമം ഒക്കെ എഴുനേറ്റു നിൽക്കും..വ്യത്യസ്ത രൂപം കൊണ്ടും ഭാവം കൊണ്ടും അല്ലു അർജുൻ ഓരോ രംഗത്തിലും നമ്മെ കൊതിപ്പിക്കുകയാണ്..അത് ഗൗരവം ആയാലും ഹാസ്യം ആയാലും ശൃംഗാരം ആയാലും...സുനിൽ വരുന്ന രംഗങ്ങളിൽ സുനിലും..ആകെ മൊത്തം മാസ് പെർഫോർമൻസ്..
രക്തചന്ദനം കടത്തുന്ന കാട്ടുകള്ളന്മാരും പോലീസും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് കഥ..അതിനിടയിൽ അച്ഛൻ ആരെന്ന് അറിഞ്ഞിട്ടും പുറത്ത് പറഞ്ഞാല് അടികിട്ടുന്ന പതിവ് സെൻ്റി ഡ്രാമ, അമ്മ മകൻ സെൻ്റി,പ്രേമം,അടി,ഐറ്റം സോങ്, ലൗ സോങ് ,തെലുഗു കൂട്ട് മസാല.
ഇനി രണ്ടാം ഭാഗത്തിന് കാത്തിരിക്കാം..ഇതിലും കിടിലൻ ആകും എന്ന് പ്രതീക്ഷിക്കാം.
പ്ര .മോ .ദി. സം
No comments:
Post a Comment