Saturday, December 4, 2021

മരക്കാർ.. അറബിക്കടലിൻ്റെ സിംഹം

 



വിലപിടിപ്പുള്ള ഒരു വണ്ടി രണ്ടു കൊല്ലമായി ഓടിക്കാത്തത് കൊണ്ട് അതിനു മുതൽ മുടക്കിയവർ രണ്ടു വർഷം അതിൻ്റെ ഗുണകണങ്ങൾ "തള്ളി തളളി" വല്യ കയറ്റത്തിൽ എത്തിക്കുന്നു..പക്ഷേ" പിടി" വിട്ട് പോകുന്ന വണ്ടി താഴെ എത്തിയപ്പോൾ ആണ് ആൾക്കാർക്ക് മനസ്സിലാകുന്നത് ഇത്രയും തള്ളി കയറ്റിയത് കൊണ്ടാണ് "പിടിവിട്ടു 'പോയത് എന്ന്.



രണ്ടു മൂന്നു വർഷം മുൻപ് ഒടിയൻ എന്ന ചിത്രത്തിന് തള്ളി ഹൈപ്പ് ഉണ്ടാക്കിയത് കൊണ്ട് എന്ത് സംഭവിച്ചു അത് മാത്രമാണ് "മരക്കാർ "എന്ന സിനിമക്കും സംഭവിച്ചത്..രണ്ടും പാണന്മാർ പാടി നടക്കുന്നത് പോലെ മോശം സിനിമ ഒന്നുമല്ല..കാണാൻ കൊള്ളാവുന്ന സിനിമകൾ തന്നെയാണ്..രണ്ടും ഇത്രക്ക് ഡീഗ്രേഡ് ചെയ്യണ്ട സിനിമയും അല്ലായിരുന്നു.



മരക്കാർ ആണെങ്കിൽ മലയാള സിനിമയിൽ ഇത് വരെ കാണാത്ത ദൃശ്യ വിസ്മയം തന്നെയാണ്..തിരക്കഥയിൽ ഉണ്ടായ പോരായ്മയും മിസ് കാസ്ററിങ്ങും ചിത്രത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.തൻ്റെ സുഹൃത്ത് ബന്ധത്തിൽ ഉള്ളവരെ മുഴുവൻ അഭിനയിപ്പിക്കാൻ ശ്രമിച്ചാൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കും എന്ന് മുഖ്യ അണിയറക്കാർ മനസ്സിലാക്കണം.



ഹരീഷ് പേരടി,സിദ്ദിഖ്,അർജുൻ,പ്രണവ് എന്നിവർ  മാത്രമാണ് പാത്രസൃഷ്ട്ടിയിൽ  നീതി പുലർത്തിയത്.ലാലേട്ടൻ പോലും പല രംഗങ്ങളും  അർധമനസ് കൊണ്ട് അഭിനയിച്ചത് പോലെ തോന്നി.


പുലിമുരുകൻ പോലെയോ ലൂസിഫർ പോലെയോ   അർദ്ധരാത്രി ഷോ കളിച്ചാൽ 

എല്ലാവർക്കും രസിക്കണം എന്നുമില്ല..ഉറക്കച്ചുവട് മറികടന്ന് സിനിമ കാണുവാൻ എത്തുന്നവർക്ക് രസിക്കുന്ന സബ്ജക്ട് അല്ല ചരിത്രം ..മൂന്ന് മണിക്കൂർ സമയവും കുറെ "മെല്ലെ പോക്കും" കൂടാതെ പല സമയത്തും അലോരസപെടുത്തുന്ന പാശ്ച ത്തല സംഗീതം കൂടിയായപ്പോൾ പ്രേക്ഷകർ സഹികെട്ട് പോയിരിക്കും .ഗാനങ്ങൾ ഒക്കെ അടിപൊളി തന്നെയാണ്.



പകൽ സമയത്ത് കണ്ടവർ നല്ലവണ്ണം ആസ്വദിച്ച സിനിമ തന്നെയാണ് അർദ്ധരാത്രി പലരും തെറി വിളിച്ച ഈ സിനിമ.




അധികം പ്രതീക്ഷകൾ ഇല്ലാതെ ഹരിഹരനും എംടീ യുമല്ല ഇതിൻ്റെ പിന്നിൽ എന്നും കാലാപാനി മാത്രമല്ല കടത്തനാടൻ അമ്പാടി സംവിധാനം ചെയ്തതും പ്രിയദർശൻ ആണെന്ന് വിചാരിച്ചു പോയാൽ നല്ലവണ്ണം മരക്കാരിൽ ലയിക്കാം.


പ്ര .മോ .ദി .സം

No comments:

Post a Comment