ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരു സിനിമ ഇറങ്ങുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആയിരിക്കും.. ആ പ്രതീക്ഷ നിലനിർത്താൻ നാദിർഷക്ക് പറ്റിയില്ല..
ദിലീപിൻ്റെ ഇൻ്ററോഡക്ഷൻ സീൻ അടിപൊളി..അത് തിരക്കഥയ്ക്ക് പുറത്ത് നാദിർഷയുടെ സംഭാവന ആയിരിക്കും എന്ന് കരുതുന്നു.അത് കഴിഞ്ഞ് നാദിർഷയുടെ ഒരു കയ്യൊപ്പ് പോലും ചിത്രത്തിൽ കാണാനില്ല..
തൊണ്ടി മുതലും ദൃക്സാക്ഷി യുമോക്കെ എഴുതിയ തിരക്കഥ കൃത്തിൽ നിന്നും പലതും പ്രതീക്ഷിച്ചു. ഫലം സ്വാഹ
നാദിർഷയുടെ സിനിമയുടെ ബലം തിരക്കഥ ആണെന്ന് അവസാന രണ്ടു ചിത്രങ്ങൾ തെളിയിച്ചു..ആദ്യത്തെ രണ്ടെണ്ണം എഴുതിയ വിഷ്ണു ബിബിൻ കൂട്ടുകെട്ട് കൊണ്ടാണ് രണ്ടും ഹിറ്റ് ആയത് എന്ന് മനസ്സിലാക്കുന്നു.അവരെ വീണ്ടും കൂട്ടി ഹിറ്റിലേക്ക് മടങ്ങിൻവരണം.
ആദ്യപകുതി കഴിഞ്ഞു ചിത്രം എങ്ങോട്ട് പോകണം എന്നുള്ള കൺഫ്യൂഷൻ കാരണം ബോറടി ഉണ്ടാവും..ക്ലൈമാക്സിൽ എത്തിപെടാൻ പെടാപാട് അനുഭവിക്കുന്നുണ്ട്.
പരകായപ്രവേശം നടത്താൻ തന്നെ വെല്ലാൻ ആരും ഇല്ല മലയാളത്തിൽ എന്ന് ദിലീപ് വീണ്ടും തെളിയിച്ചു "കേശൂ" അല്ലാതെ "ദിലീപ് "എന്നൊരു നടൻഒരു സീനിൽ പോലും ചിത്രത്തിൽ ഇല്ല.. മേക്കോവർ അത്രക്ക് മികച്ചതാണ്..
പതിവുപോലെ ഉർവശി അതി ഗംഭീരം.അളിയൻമാർ ഒക്കെ പണത്തിന് ആർത്തിപണ്ടാരങ്ങൾ ആണ് എന്ന "ക്ലിഷെ " മലയാള സിനിമ ഇന്നും തുടരുന്നു.
നാദിർഷാ സംഗീതവും ആവരേജിൽ ഒതുങ്ങി എങ്കിലും ദാസേട്ടൻ്റെ മധുര ശബ്ദത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ചത് കൊണ്ട് ബിഗ് സല്യൂട്ട്..
മൊത്തത്തിൽ കണ്ടങ്ങിനെ പോകാം...മറ്റു തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ...
പ്ര. മോ .ദി .സം
No comments:
Post a Comment