സൈക്കോ പ്രവർത്തി കണ്ടു നടുങ്ങി ഒരു തരം ഭീതി ശരീരത്തിലൂടെ അരിച്ചിറങ്ങി പോയതായി ഇതുവരെ സ്ക്രീനിൽ കണ്ടെങ്കിലും എത്രപേർ അനുഭവിച്ചിട്ടുണ്ട്..?
താരതമെന്യെ പുതുമുഖങ്ങൾ ആയ കുറെ അഭിനേതാക്കൾ തങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുത്ത് നിഷാന്ത് കളീന്ധിനി എന്ന സംവിധായകൻ തമിഴിൽ ചെയ്ത ചിത്രമാണ് ഈ "അവസാനത്തെ" ബിരിയാണി .
കേരളത്തിൽ കോട്ടയത്ത് ആണ് മുഴുവൻ സമയം സിനിമയുടെ കഥ പറയുന്നത്.അത് കൊണ്ട് തന്നെ സംഭാഷണം കൂടുതലും മലയാളത്തിൽ തന്നെ ആണ്. അതിൽ സൈക്കോ മാത്രം പറയുന്നത്
" ചുരുളി"യിലെ പോലെ ചില "മൈ.. #₹@" ആണെങ്കിലും അസ്ഥാനത്ത് പറയുന്നില്ല.
അച്ഛനെ കൊന്നവനെ കൊന്നു പ്രതികാരം ചെയ്യാൻ മൂന്ന് സഹോദരങ്ങൾ കോട്ടയത്തെ എസ്റ്റേറ്റ്കൊണ്ട് ചുറ്റപ്പെട്ട അവൻ്റെ വീട്ടിൽ എത്തുന്നു.അവിടെ മകൻ സൈക്കോയുടെ മുന്നിൽ പെട്ടെങ്കിലും സമർത്ഥമായി രക്ഷപ്പെടുന്നു.
പിന്നീട് യാഥാർത്ഥ്യം മനസ്സിലാക്കി സൈക്കോ പണം കൊണ്ട് കയ്യിലെടുത്ത പോലീസിൻ്റെ സഹായത്തോടെ അവരെ പിന്തുടരുന്നത് ആണ് കഥ..അതിനിടയിൽ കഥയിലേക്ക് കയറി വരുന്ന ചിലരുടെ ഉപകഥകൾ കൂടി ആകുമ്പോൾ സിനിമ ഹൃദ്യം ആകുന്നു.
കണ്ടു പരിച്ചിതരല്ല എങ്കിൽക്കൂടി അവരുടെ പ്രകടനം കൊണ്ടു നമുക്ക് പരിച്ചിതരാകുന്നൂണ്ട്. കിലോമീറ്ററുകൾ താണ്ടി ഒരു ഭയവും കൂടാതെ പ്രതികാരത്തിനു വന്നവരുടെ അവസാനം എങ്ങിനെ എന്നത് നമ്മുടെ ചുണ്ടിൽ ചിരി പടർത്തും എങ്കിൽ പോലും ചിന്തിച്ചാൽ അതിലെ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ പറ്റില്ല.
എന്തുകൊണ്ടും തമിഴിൽ അടുത്തകാലത്ത് വന്ന നല്ലൊരു ചിത്രം തന്നെയാണ് കടശീലെ ബിരിയാണി
പ്ര .മോ .ദി .സം
No comments:
Post a Comment