ജീവിതത്തിൻ്റെ കഷ്ടപ്പാടിനോടും കാഠിന്യത്തോടും പടപൊരുതുന്നവരുടെ ഇഷ്ടവിനോദം ആയിരിക്കും വടം വലി..അവർ ഇവിടെയും പൊരുതുകയാണ് ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ വിജയിക്കാൻ വേണ്ടി..
അങ്ങിനെ കുറെ പച്ച മനുഷ്യരുടെ കഥ പറയുകയാണ് നവാഗതനായ ബിബിൻ പൗൾ സാമുവൽ എന്ന സംവിധായകൻ.ഇദ്രജിത്,അശ്വിൻ കുമാർ,മനോജ് k ജയൻ,അമിത് ചക്കലക്കൾ,ശാന്തി എന്നിവർ കഥാപാത്രങ്ങൾക്ക് നൽകിയ ഊർജം തന്നെയാണ് രണ്ടര മണിക്കൂറോളമുള്ള ചിത്രത്തെ ത്രിൽ അടിപ്പികുന്നത്.
പതിനഞ്ച് വർഷം കേരളത്തിൽ അങ്ങോളം വിജയിച്ച" ആഹാ" എന്ന വടംവലി ടീം അവിചാരിതമായി തോൽക്കുമ്പോൾ ആ ടീം തന്നെ ഇല്ലാതായി പോകുന്നു.വീണ്ടും ഇരുപത് വർഷങ്ങൾക്കിപ്പുറം പുതിയ ടീം ഉണ്ടാകുന്നതും അവർ നിലനിൽപ്പിനായി ആഹാ യുടെ പേര് നിലനിർത്തുവാൻ പരിശ്രമിക്കുന്നത് ആണ് ചിത്രം പറയുന്നത്.
വടംവലി പാശ്ചാത്തലത്തിൽ പല സിനിമകളും കടന്നു പോകുന്നു എങ്കിലും അതിലെ വന്യതയും അഴകും ത്രില്ലും ഒക്കെ നമ്മളിലേക്ക് ആവാഹിക്കുന്ന നല്ലൊരു ഇമോഷണൽ ഡ്രാമ തന്നെയാണിത്.
വടംവലി എന്ന കായികത്തോടൊപ്പം നല്ലൊരു കുടുംബ കഥ കൂടി ഇഴുകി ചേരുന്നത് കൊണ്ട് കുടുംബ സദസ്സുകളിൽ പോലും ചിത്രം നേട്ടം ഉണ്ടാക്കും..എന്നാലും വമ്പൻ ചിത്രങ്ങൾ എന്ന് പറഞ്ഞു ചില ചിത്രങ്ങൾ തിയേറ്റർ നിറക്കുമ്പോൾ ഇതുപോലത്തെ കുഞ്ഞു നല്ല ചിത്രങ്ങൾ തഴയപ്പെട്ട് പോകുന്നത് മലയാള സിനിമക്ക് നല്ലതല്ല.
പ്ര .മോ .ദി .സം
No comments:
Post a Comment