Saturday, December 25, 2021

മധുരം




പേര് പോലെ തന്നെ ചിത്രം അതിമധുരമാണ്.സിനിമയിലെ ഓരോ സീനും നമ്മൾ  ആസ്വദിച്ചു മാത്രമേ മുന്നോട്ട് പോകൂ.അത്ര മനോഹരമായ സിനിമയാണ് അഹമ്മദ് കബീർ സമ്മാനിക്കുന്നത്.കുറച്ചു കാലങ്ങൾക്കു ശേഷം നല്ലൊരു കുടുംബ കഥ കണ്ട സംതൃപ്തി ഓരോ മുഖങ്ങളിലും ഉണ്ടാകും.







ഒരു സർകാർ ആശുപത്രിയിലെ പകലിലെ  പതിവ് ബഹളങ്ങൾക്കിടയിൽ അവസാനം സന്ധ്യ മയങ്ങുമ്പോൾ എല്ലാവരുടെയും കൂട്ടിരുപ്പുകാർ ഒറ്റപ്പെട്ടു പോകും.അവിടെ വെച്ച് അവർ പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുവാൻ നിർബന്ധിതരാകും.അങ്ങിനെ അവിടെ വെച്ച് പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നു.പരസ്പരം മനസ്സിലാക്കുന്നു പരസ്പരം  സഹായിക്കുന്നു..അവസാനം ഡിസ്ചാർജ് വാങ്ങി പോകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിടപറയുന്നു 







ഒരു ആശുപത്രിയിലെ ബൈ സ്റ്റാൻഡ്ർ ഹാളിൽ പരിചയപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് മനോഹരമായി പറയുന്നത്. ഓരോ സംഭാഷണത്തിൽ പോലും വേദനയും ഹാസ്യവും കലർത്തി മുന്നോട്ട് പോകുമ്പോൾ അനുഭവിച്ചവർ  നമ്മുടെ കഥയാണെന്ന് തിരിച്ചറിയും.





 ന്യൂ ജനറേഷൻ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഉണ്ട്, എന്ത് വന്നാലും ഒഴിവാക്കി കളയാൻ മുതിരാതെ കൈ പിടിക്കുന്ന പ്രണയം ഉണ്ട്,മുതിർന്നവരോട് എങ്ങിനെ ഇടപെടണം എന്ന് പറയുന്നുണ്ട് അവരോടുള്ള  കടപ്പാടുകൾ ഉണ്ട്, ശക്തമായ സുഹൃത്ത് ബന്ധങ്ങൾ , ഭക്ഷണത്തിലെ സ്നേഹ രുചി അങ്ങിനെ നമ്മുടെ ചുറ്റിലും ഉള്ള എല്ലാത്തരം ജീവിതങ്ങളും പലരുടെയും അനുഭവമായി കാണിക്കുമ്പോൾ നിങൾ നിങ്ങളുടെ കുടുംബത്തോട്, സുഹൃത്തുക്കളോട് ,അടുപ്പമുള്ള ആൾക്കാരോട്  സ്നേഹം ഉള്ളവനാണെങ്കിൽ ചിലപ്പോൾ എങ്കിലും കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കുവാൻ കഴിയില്ല.


പ്ര .മോ. ദി .സം

No comments:

Post a Comment