പുള്ളി എന്ന് മലയാളത്തിൽ ആയതുകൊണ്ട് പലവിധത്തിൽ ഉള്ള അർഥം ഉണ്ടെങ്കിലും ഇത് ജയിൽപുള്ളിയെ കുറിച്ചുള്ള കഥയാണ്..അനാഥനായ സ്റ്റീഫൻ എങ്ങിനെ ജയിലിൽ എത്തി എന്നതും അവിടെ അവൻ്റെ ജീവിതവും പ്രതിരോധവും..
ഒരിക്കൽ ജയിൽ പുള്ളി ആയാൽ സമൂഹം എപ്പോഴും അതിൻ്റെ കണ്ണിൽ കൂടി മാത്രമേ കാണൂ എന്നും എന്തെങ്കിലും പ്രശ്നം നാട്ടിൽ ഉണ്ടായാൽ നാട്ടുകാരും പോലീസും ആദ്യം സംശയിക്കുന്നത് ഈ പുള്ളികളെ ആയിരിക്കും എന്ന് തുടങ്ങി മനസ്സിൽ തട്ടുന്ന യാഥാർത്ഥ്യങ്ങളുടെ കുറെ സംഭാഷണങ്ങൾ ജിജു അശോകൻ രചിച്ചു സംവിധാനം ചെയ്ത ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.
നല്ല രീതിയിൽ കൈകാര്യം ചെയ്തു പോയ സിനിമ ഇൻ്റർവെൽ കഴിയുമ്പോൾ പിടിവിട്ടു പോയി ക്ലീഷെ സംഭവങ്ങളിലേക്ക് ഒതുങ്ങി പോകുന്നുണ്ട്..പ്രണയം,റേപ്പ്,പ്രതികാരം ഒക്കെ മുൻകൂട്ടി കാണാൻ തരത്തിൽ പറഞ്ഞു വെക്കുന്നത് കൊണ്ട് തന്നെ ആദ്യത്തെ താൽപര്യം പിന്നീട് സിനിമ കാണാൻ ഉണ്ടായി എന്ന് വരില്ല.
പ്ര.മോ.ദി.സം

No comments:
Post a Comment