Thursday, October 30, 2025

ലാൽ സലാം

 



ഇന്ന് കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ പിണറായി തന്നെയാണ്.ഇന്ന് സിപിഐ യുടെ മുന്നിൽ തൻ്റെ പാർട്ടി മുട്ടുമടക്കിയത് മാപ്രകൾക്ക് ആഘോഷിക്കുവാൻ അവസരം നൽകാതെ ജനക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട്  "അതുക്കും മേലേ"ക്ക് വന്നു..മാപ്രകൾ നിരത്തി വെച്ച "അച്ചുകൾ "മാറ്റേണ്ടി വന്നു.


എന്നാലും ചില മാപ്രകൾ ആദ്യം പറഞ്ഞ കാര്യങ്ങള് തന്നെ വെണ്ടക്ക അക്ഷരത്തിൽ കൊടുത്തു എങ്കിലും പിണറായി സർക്കാരിൻ്റെ പ്രഖ്യാപനങ്ങളും അതെ അക്ഷരത്തിൽ തന്നെ മുൻപേജിൽ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആൾക്കാർ ആദ്യം വായിക്കുന്നതും വായിക്കാതെ വിടുന്നതും എതെന്നു പറയേണ്ടല്ലോ..



പലർക്കും ഇതൊരു ചെറിയ കാര്യമായി തോന്നും എങ്കിലും വയോജനങ്ങളോട് ഒന്ന് പോയി അന്വേഷിച്ചാൽ മതി..ഇത് എത്ര വലിയ കാര്യമാണ് അവർ പറയുന്നതിൽ നിന്നും  മനസ്സിലാകും..ഏറെക്കുറെ ഈ സര്ക്കാര് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിക്കുപോൾ സീനിയർ സിറ്റിസൺസ് വലിയൊരു അളവിൽ ഇത് വോട്ടായി തിരിച്ചു കൊടുത്തത് കൊണ്ടാണെന്ന് കൂടി ഉറപ്പിക്കാം.


ഈ പ്രഖ്യാപനത്തോടെ സ്വതവേ പരസ്പരം അടിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് വിറളി പൂണ്ടിരിക്കുകയാണ്...കൊടുത്തു കൊണ്ടിരുന്ന നാനൂറു പോലും യഥാസമയത്ത് കൊടുക്കാത്ത അവർ ഇത് ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് വിളിച്ചു കൂവിയാലും അത് നല്ലൊരു കാര്യത്തിനായത് കൊണ്ട് രാഷ്ട്രീയം നോക്കാതെ  അണികൾ പോലും കയ്യടി ച്ചിരിക്കും.



സർകാർ ഉദ്യോഗസ്ഥർ,അങ്കണവാടി ജീവനക്കാർ, ആശാ വർക്കേഴ്സ്, പ്രീ പ്രൈമറി ടീച്ചേഴ്സ്, നെല്ല് റബ്ബർ കർഷകർ തുടങ്ങി എല്ലാവർക്കും ആസ്വദിക്കുവാൻ വകയുണ്ട്..


ഇതിൻ്റെ പിന്നിലെ ഒരു ചോദ്യം കൂടി പ്രസക്തമാണ് ,ഇതിനൊക്കെ സ്വതവേ  ദരിദ്രനായ സർകാർ എങ്ങിനെ പണം കണ്ടെത്തും എന്നുള്ളത്..പിണറായി ആയതു കൊണ്ട് അത് എങ്ങിനെയെങ്കിലും കണ്ടെത്തും എന്ന് ഉറപ്പിക്കാം എങ്കിലും മുൻപ് ചെയ്തത് പോലെ  മദ്യത്തിനും ലോട്ടറിലും പുറമെ "സേവനങ്ങൾക്ക്" മുഴുവൻ വലിയ ചാർജ് ഈടാക്കിയാണ് ശ്രമമെണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ തുടർഭരണത്തിന് പോലും വിഘാതം സൃഷ്ടിച്ചേക്കാം..


പ്ര.മോ.ദി.സം

No comments:

Post a Comment