Thursday, March 31, 2022

കാർബൺ

 



ചില വ്യക്തികൾക്ക് അസാധാരണമായ കഴിവുകൾ ഉണ്ടായിരിക്കും..ചിലർ അത് നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കും..ചിലർ ആകട്ടെ അത് വഴിവിട്ട കാര്യങ്ങൾക്കും..






"ഹിസ് ഡ്രീം കംസ്  ട്രൂ " എന്ന ടാഗ് ലൈനിൽ ഇറങ്ങിയിരിക്കുന്ന സിനിമയും പറയുന്നത് താൻ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകുന്ന ഒരു വ്യക്തിയുടെ കഥയാണ്. പോലീസിൽ ചേരണം എന്ന ആഗ്രഹത്തിൽ നടക്കുന്ന അയാൾക്ക് മുന്നിൽ പോലീസ് ബുദ്ധിയിൽ  അന്വേഷണത്തിന് വേണ്ടുന്ന ഒരു സംഭവം ഉണ്ടാവുകയാണ്.







ഒരിക്കൽ ഒരു സ്വപ്നത്തില് കണ്ട ആക്സിഡൻ്റ്  പിറ്റേന്ന് അച്ഛന്  സംഭവിക്കുമ്പോൾ  അത് അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. അത് പ്ലാൻ ചെയ്തു വരുത്തി തീർത്തത് ആണെന്ന് മനസ്സിലാക്കിയ അയാള് അത് എങ്ങിനെ സംഭവിച്ചു എന്നു അറിയുവാൻ വേണ്ടിയുള്ള അന്വേഷണം ആണ് ചിത്രം കാണിക്കുന്നത്..






ആ യാത്രയിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ  കൂടി അയാള് അനുഭവിക്കുമ്പോൾ തൻ്റെ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെ പോകുന്നു എന്നയാൾക്ക് മനസ്സിലാക്കുന്നു.







ചെറിയ റോളുകളിൽ നമ്മൾ തമിഴു സിനിമയിൽ കണ്ട വിദാർഥ്,ധന്യ എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച ചിത്രം R.ശ്രീനിവാസ് സംവിധാനം ചെയ്തിരിക്കുന്നു. നായികയായി വന്ന ധന്യ അവസാനം അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു..


പ്ര .മോ .ദി. സം

www.promodkp.blogspot.com

No comments:

Post a Comment