പേര് പോലെ തന്നെ ലളിതവും സുന്ദരവും മനോഹരവുമായ സിനിമയാണ് മഞ്ജു വാര്യർ കൂടി നിർമിച്ചു അഭിനയിച്ചു മധു വാര്യർ സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു കുടുംബത്തിലെ സ്നേഹവും പരിചരണവും സന്താപവും സല്ലാപവും വേദനയും കളിച്ചിരികളും ഒക്കെ കൂട്ടി ചേർത്ത് ലളിതമായി സുന്ദരമായ ഒരു കഥ പറഞ്ഞിരിക്കുന്നു.
പുറമേ നിന്ന് നോക്കുമ്പോൾ നല്ല നിലയിൽ സന്തോഷത്തോടെ മുന്നോട്ട് പോകുന്ന കുടുംബത്തിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ അവരുടെ കുടുംബത്ത് തന്നെ ചെല്ലണം.പല കാരണങ്ങൾ കൊണ്ട് അവർ മറച്ചു പിടിക്കുന്നത് ഒക്കെ ഒരു നാൾ എങ്ങിനെയെങ്കിലും പുറത്തേക്ക് വരും..ഇന്ന് നമ്മൾ സന്തുഷ്ടരാണ് എന്ന് ധരിക്കുന്ന പല കുടുംബത്തിലും നീറ്റലു കളുണ്ട് ..അത് സ്ഫോടനം ആകുമ്പോൾ മാത്രമേ നമ്മൾ പലരും അറിയുന്നുള്ളൂ
കുടുംബത്തിലെ എല്ലാവരും എല്ലാ കാര്യങ്ങളും ഈ തിരക്ക് പിടിച്ച കാലത്ത് അറിയണം എന്നില്ല...ഓരോ അംഗങ്ങളും പരസ്പരം മനസ്സിലാക്കി ഉള്ളൂ തുറന്നു സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ പല കുടുംബങ്ങളിലും ഉള്ള ഇന്നത്തെ പ്രശ്നങ്ങൾ.
എല്ലാവരും പരസ്പരം മനസ്സിലാക്കി മുൻവിധികൾ എടുക്കാതിരുന്നാൽ കുടുംബം സ്വർഗം ആകും...ലളിതവും സുന്ദരവുമായ ജീവിതം മുന്നോട്ടു പോകും
പ്ര .മോ. ദി. സം
www.promodkp.blogspot.com
























No comments:
Post a Comment