"കസ്റ്റമർ ഈസ് കിംഗ്" എന്ന് സകല ബിസിനെസ്സ് കാരും പറയുമെങ്കിലും രാജാവിനെ പറ്റിച്ചു കീശ വീർപ്പിക്കാൻ ആണ് ഇപ്പൊൾ പലരും ശ്രമിക്കുന്നത്..നമുക്ക് തരുന്ന ഭക്ഷണത്തിലും മായം വസ്ത്രത്തിലും ആഭരണത്തിലും ഒക്കെ തട്ടിപ്പ് നടത്തി അവർ തടിച്ചു കൊഴു്ക്കുന്നു..
എഴുപത്തി അഞ്ചും നൂറും വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാപനങ്ങൾ പോലും ഇത്തരം തട്ടിപ്പ് നടത്തുക തന്നെ ചെയ്യുന്നുണ്ട് .ആരെങ്കിലും കംപ്ലൈൻ്റ് ചെയ്താൽ സ്വാധീനം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി നിശബ്ദരായി നിർത്തുന്നു.
ഭർത്താവ് അന്യദേശത്ത് ഉള്ള ഒരു സാധാരണ വീട്ടമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആയ കൊച്ചിൻ്റെ ഡിസ്ചാർജ് വാങ്ങാൻ വേണ്ടി പണത്തിന് ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സ്ങ്ങളും അതിനെ പലതരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു നിയമ സഹായം കൊണ്ട് നേരിടുന്നതുമാണ് നവ്യ നായരെ നായികയാക്കി വി കേ പ്രകാശ് പറയുന്നത്.
ഈ ചെറിയ സിനിമ പറയുന്നത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്..അല്ലെങ്കിൽ ഇന്നും നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ്..ചിലർ ഇങ്ങിനെ ഒരു കാര്യം സംഭവിക്കുന്നത് അറിയുന്നു പോലും ഉണ്ടാകില്ല ...ചിലർ അറിഞ്ഞാലും വലിയ ആളുകളോട് കേസ് നടത്തുവാനുള്ള ബുദ്ധിമുട്ട് കൊണ്ടും പേടി കൊണ്ടും പിന്നോട്ടെക്ക് പോകുന്നു.അവിടെ യാണ് ഒരു പെണ്ണ് തീയായി അതിനെതിരെ പ്രതികരിക്കുന്നത്.
പണം സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള അലച്ചിൽ പ്രശ്നം അത്യാവശ്യ ഘട്ടങ്ങളിൽ അനുഭവിച്ചവർ ശരിക്കും ഉൾക്കൊള്ളുവാൻ പറ്റുന്ന കഥയാണ് "ഒരുത്തീ".
പ്ര .മോ. ദി. സം
No comments:
Post a Comment