ഒരു ഗുണ്ട ആ പണിയൊക്കെ വിട്ട് കുടുംബം നോക്കി നടത്തുന്ന നാഥൻ ആകുമ്പോൾ മരുമകളുടെ കല്യാണത്തിന് അനുബന്ധിച്ച്സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം കാണിക്കുന്നത്.
ഇത് മൂന്നാമത്തെ ചിത്രമാണ് മലയാളത്തിൽ തന്നെ ഒരേ പ്രമേയം കൊണ്ട് ആൾക്കാരെ പരീക്ഷിക്കുന്നത്..കൊവിഡ് കാലത്ത് മലയാളം അടക്കം പല ഭാഷകളിൽ പ്രേത ഹൊറർ സിനിമകളുടെയും മറ്റും ഒരു ഒഴുക്ക് വന്നിരുന്നു..അത് ഒന്നും അധികം ക്ലച്ച് പിടിക്കാതെ വന്നപ്പോൾ കല്യാണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ കഥ പറഞ്ഞ ചിത്രം പുതുമ കൊണ്ട് കയ്യടി നേടി..പ്രേക്ഷക പ്രീതിയും...
അതോടെ അതേപോലെ അത്ര പാറ്റേണിൽ കഴിഞ്ഞ മാസം ഒരു സിനിമ വന്നു ..ഇപ്പൊൾ ഇതും...ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയാൻ അധികം ബുദ്ധിമുട്ട് ഉണ്ടാവില്ല...അനേകം പേര് വരുന്നത് കൊണ്ട് വിഭിന്ന സ്വഭാവം ഉള്ള അവരുടെ ചെയ്തികൾ കൊണ്ട് തന്നെ നല്ലൊരു സിനിമ ഉണ്ടാക്കാം. അതിൽ തന്നെ ഹാസ്യം ,വിരഹം എന്ന് വേണ്ട നമുക്ക് ആസ്വദിക്കുവാൻ കുറെ കഥാപാത്രങ്ങൾ ഉണ്ടാകും.
പക്ഷേ ഒന്നോ രണ്ടോ തവണ കണ്ടു കഴിഞ്ഞത് എല്ലാ ചില്ലറ പാച്ച് വർക് ഒക്കെ ചെയ്തു മാറ്റി പിടിച്ച് വീണ്ടും നമ്മളെ കാണിക്കുന്നത് എല്ലാ ചിത്രങ്ങളും കണ്ട ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും...ആദ്യം കാണുന്നവർക്ക് ഒരു ഫ്രഷ്‌നെസ് ഒക്കെ കിട്ടുമായിരിക്കും...
ഇനിയും ആരും ഇതേ പ്രമേയം തന്നെ വീണ്ടും വീണ്ടും എടുത്ത് സിനിമാ പ്രേമികളുടെ ശാപം വാങ്ങരുത്.
പ്ര .മോ .ദി .സം
No comments:
Post a Comment