Saturday, March 12, 2022

സില നേരങ്ങളിൽ സില മനിതർഗൾ

 



ചില മനുഷ്യരുടെ ചില സമയത്തെ പ്രവർത്തികൾ അന്യരെ എത്രമാത്രം സഹായിക്കുന്നു അല്ലെങ്കിൽ ദ്രോഹിക്കുന്നു എന്നൊന്നും നമുക്ക് ഊഹിക്കുവാൻ പറ്റുകയില്ല..അപ്പപ്പോൾ ഉള്ള നമ്മുടെ പല പ്രവർത്തികളും ചിലർക്ക് സന്തോഷം നൽകുന്നതിനൊപ്പം ദുഃഖവും കൂടി നൽകും എന്ന് നമുക്ക് മനസ്സിലാക്കുവാൻ സമയം വളരെ വൈകി പോയി എന്നുമിരിക്കും. 






അമ്മയില്ലത്തത് കൊണ്ട് തന്നെ അതിലാളന കൊടുത്തു വളർത്തിയ മകൻ അച്ഛൻ ചെയ്യുന്ന ഓരോ കാര്യത്തിലും തെറ്റുകൾ കണ്ടു പിടിക്കുംപോഴും അച്ഛൻ ഒക്കെ നിസ്സാരമായി കാണുന്നു .മകൻ സ്നേഹിച്ച കുട്ടിയെ അതിയായി സ്നേഹിക്കുന്ന അയാള് എല്ലാ കാര്യങ്ങളും അയാളുമായി പങ്ക് വെക്കുന്നത് കൊണ്ട് അവള് വന്നാൽ വീട് സ്വർഗം ആകുമെന്ന് കരുതുന്നു .






തമിഴ് സിനിമ പാശത്തിൻ്റെ കഥ മാത്രം പറഞ്ഞു ജനങ്ങളുടെ വികാരങ്ങളെ കൊള്ളയടിക്കുന്നു എന്ന് കരുതുന്ന സംവിധായകൻ്റെ മകൻ അമേരിക്കയിൽ പോയി പഠിച്ചു പുതിയ സിനിമ എടുക്കുന്നു.തൻ്റെ പുതിയ ഐഡിയ തമി്നാട്ടുകാരനായ കാണികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.


കഠിന പ്രയത്നം ചെയ്തുവെങ്കിലും അതിൻ്റെ ഗുണം ജോലിയിൽ ലഭിക്കാത്തത് കൊണ്ട് നിരാശനാകുന്ന റിസോർട്ട് ജീവനക്കാരനായ യുവാവ്.






ആഡംബര ജീവിതം കൊണ്ട്  മറ്റുള്ളവരെ തൻ്റെ മഹിമ കാണിക്കുവാൻ തൻ്റെ പണം വെറുതെ കളയുന്ന യുവാവ്.ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് കൂടി ആഡംബരം തൻ്റെ ഭാര്യയിൽ കൂടി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.



ഈ നാല് യുവാക്കളും ഒരു മോട്ടോർ  ആക്സിഡൻ്റ് കൊണ്ട്  പരസ്പര പൂരകമായി നേരിട്ടെലലങ്കിലും ബന്ധപെടെണ്ടി വരുന്ന കഥയാണ് നവാഗതനായ വിശാൽ വെങ്കിട് പറയുന്നത്.


നാലുപേരുടെ കഥ പറയുമ്പോൾ അവർക്ക് ചുറ്റും ഉള്ള ആളുകളുടെ കഥ കൂടി ഒന്നിച്ചു വരുന്നുണ്ട്..അതിൽ നമ്മുടെ മനസ്സുകളുടെ എല്ലാ ഭാവങ്ങളും ഉണ്ട്..


നല്ല സിനിമ ഇഷ്ടപെടുന്നവർക്ക് നല്ലൊരു അനുഭവം തന്നെയാണ് നാസർ ,മണികണ്ഠൻ,അഭി ഹാസൻ,അൻജു കുര്യൻ,അശോക് ശെൽവൻ, റിട്വിക എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രം


പ്ര .മോ .ദി .സം



No comments:

Post a Comment