ഇന്ന് വേൾഡ് ഹാപ്പിനസ് ഡേ..
കുറെയെണ്ണം ഹാപ്പി ആയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നിൽ ആയിരിക്കുന്നത് കാണിച്ചു വല്യ വല്യ കളിയാക്കലുകളും പ്രസ്താവനകൾ ഒക്കെ എഴുതിയത് കണ്ടു..തികച്ചും രാഷ്ട്രീയ പ്രേരിതം.. അല്ലെങ്കിൽ മറ്റെന്തെങ്കിലും കുത്തി തിരുപ്പ്.... അത്രയേ ഞാൻ കാണുന്നുള്ളൂ...
ഇന്ത്യാ രാജ്യം പണ്ടുമുതലേ പിന്നിലാണ്...കാരണം എന്തെന്ന് അറിയോ.... ഇവിടെ വർഷങ്ങളായി നമ്മൾ ജീവിക്കുന്നത് അടുത്ത തലമുറക്ക് വേണ്ടിയാണ്..മക്കളുടെ ജീവിതനിവാരം ഉയർത്തുവാൻ നമ്മൾ സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ മറന്ന് അവരുടെ സന്തോഷങ്ങൾ മാത്രം ആഗ്രഹിച്ചു അതിനു വേണ്ടി മാത്രം ഓരോരുത്തരും
മുന്നോട്ട് പോകുന്നു.
അവർ വളർന്നാൽ അവരും ഇതേ പാത പിന്തുടരുന്നു....അങ്ങിനെ ദശാബ്ദങ്ങൾ ആയി നമ്മൾ ഇങ്ങിനെ ഒക്കെയാണ് ഭായ്...
ഈ ഒന്നാം സ്ഥാനത്ത് എന്നൊക്കെ വീമ്പിളക്കുന്ന രാജ്യങ്ങളിലെ പൗരന്മാർ ജീവിക്കുന്നത് അവർക്ക് വേണ്ടി മാത്രമാണ്..അവർക്ക് മറ്റു
ബാധ്യതകൾ ഒന്നുമില്ല.. അല്ലെങ്കിൽ അവർ അത് ഏറ്റെടുത്ത് ജീവിതം ടെൻഷൻ കൊണ്ട് നിറക്കുന്നില്ല.
അത് കൊണ്ട് ഹാപ്പിനസ് വേണം എന്നുള്ളവര് അവരെ പോലെ സ്വന്തം കാര്യം നോക്കി സ്വാർത്ഥ രായി ജീവിക്കുക...നല്ല സന്തോഷം കിട്ടും.
ഇവിടെ ജീവിക്കുന്ന ഓരോരുത്തർക്കും അറിയാം അവരുടെ സന്തോഷങ്ങൾ..അത് ഏതെങ്കിലുമൊരു ഏജൻസി റേറ്റ് ചെയ്തു കാണിക്കേണ്ടതല്ല.
അത് കൊണ്ട് അടുപ്പത്ത് വെച്ച് വെറുതെ തിളക്കുന്ന സാമ്പാർ ഇറക്കി വെക്കുക
പ്ര .മോ .ദി .സം
No comments:
Post a Comment