Thursday, March 10, 2022

തിരഞെടുപ്പാനന്തര ചിന്തകളും സംശയങ്ങളും

 


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉണ്ടായ ചില സംശയങ്ങളും ചിന്തകളും..


* ഉത്തർപ്രദേശിൽ അഞ്ച് വർഷമായി യോഗിയുടെ  "കിരാതഭരണം" എന്ന് പറഞ്ഞിട്ടും വീണ്ടും എന്തേ പച്ചക്ക് വർഗീയത പറയുന്ന യോഗിയെ തന്നെ  അവിടുത്തെ ജനങ്ങൾ വിജയിപ്പിച്ചു...?



** കർഷക സമരം മോദിയുടെ വിധി നിശ്ചയിക്കും എന്ന് പറഞ്ഞിട്ട് വലിയ സമരവും റാലിയും നടന്ന സ്ഥലത്ത് മോദിയുടെ പാർട്ടി തന്നെ വീണ്ടും എങ്ങിനെ വിജയ കൊടി പാറിച്ചു...?മോദിക്കെതിരായ പ്രചാരണങ്ങൾ ഒക്കെ എന്തേ ഫലം കാണാതെ പോകുന്നു?


** ഈ ഒവൈസി ബിജെപി യുടെ ബി ടീം ആണെന്ന് തോന്നി പോകുന്നു.ഉത്തർപ്രദേശിൽ അദേഹത്തിൻ്റെ സാനിദ്ധ്യം നിലപാടുകൾ പ്രസംഗങ്ങൾ ഒക്കെ യോഗിയേ വളരെ അധികം സഹായിച്ചു എന്നു സംശയിക്കുന്നു.മുൻപ് ബീഹാറിലും മറ്റു ചിലയിടത്ത് ഒക്കെ ഇതേ നിലപാട് കൊണ്ട് ബിജെപി നേട്ടം കൊയ്തിരുന്നൂ..ശിവസേന ഒവൈസി ബിജെപി യുടെ അടിവസ്ത്രം എന്ന് കളിയാക്കിയത് സത്യമാണോ?



*** കോൺഗ്രസ്സ് മുക്ത ഭാരതം കെട്ടി ഉയർത്തുവാൻ അമിത്ഷായും കേജരിവാളും തമ്മിലുള്ള അന്തർധാര സജീവമായി പ്രവർത്തിക്കുന്നു എന്ന് സംശയിച്ചു കൂടെ....ഒന്നുമി ല്ലയ്മയിൽ നിന്നും ആപ്പ് രണ്ടു സംസ്ഥാനം ഭരിക്കണം എങ്കിൽ ഗോവയിൽ   അക്കൗണ്ട് തുറന്നു സഹായിക്കണം എങ്കിൽ യുപിയിലും ബീഹാറിലും പത്തും പതിനഞ്ചും എംഎൽഎ മാരുണ്ടായിരുന്ന മാർകിസ്റ്റ് പാർട്ടി ഇന്ത്യ തന്നെ ഭരിക്കേണ്ടത് അല്ലെ?




***ഈ സിദ്ധു എന്ന് പറയുന്ന നേതാവ് പണ്ട് ബിജെപി എം പി ആയിരുന്നു.അദ്ദേഹത്തെ പഞ്ചാബിലെ കോൺഗ്രസിനെ കുട്ടിചോർ ആക്കുവാൻ വേണ്ടി ബിജെപി തന്നെ അയച്ച ചാരൻ ആയികൂടെ...?


*** ഇനിയെങ്കിലും ഗണ്ടി കുടുംബത്തിൽ നിന്നും കോൺഗ്രസ്സ്നെ രക്ഷപ്പെടുത്തി എടുക്കാൻ കോൺഗ്രസിനെ സ്നേഹിക്കുന്ന ആരും ആ പാർട്ടിയിൽ ഇല്ലെ?




****പച്ചയ്ക്ക് വർഗീയത പറയുന്നവരാണ് കപടമതെതര വാദികളെക്കാളും നല്ലത് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയോ?


*** എന്നാലും എന്തേ തോറ്റമ്പിയ പാർട്ടികൾ ഒക്കെ സാധാരണ പോലെ  ഇ വി എം നേ ഇതുവരെ കുറ്റം പറഞ്ഞില്ല....? അതിനെ അംഗീകരിച്ചു തുടങ്ങിയോ?



വാൽക്കഷ്ണം: ഇനിയും സമയമുണ്ട് ...എനിക്ക് പ്രധാനമന്ത്രി ആകണം എന്ന സ്വാർത്ഥ മോഹം  നേതാക്കന്മാർ വെടിഞ്ഞ് എല്ലാവരും ഒന്നിച്ചു നിന്ന് നല്ലൊരു പ്രതിപക്ഷം ആയാൽ ബിജെപി തേരോട്ടം ഒരു പരിധി വരെയെങ്കിലും തടയാം .അവസരങ്ങൾ അവർ തന്നെ  ഇടക്കിടക്ക് പലവിധത്തിൽ തരുന്നുണ്ട്..ഉപയോഗപ്പെടുത്തുവാൻ ആരുമില്ല എന്നതാണ് സത്യം..


പ്ര .മോ .ദി. സം

No comments:

Post a Comment