Wednesday, March 23, 2022

ട്വൻ്റി വൺ ഗ്രാംസു്




മഹാമാരി കാലം എന്ത് കൊണ്ടും മലയാള സിനിമക്ക് നല്ല കാലം തന്നെയാണ്..കുറെ അധികം വ്യതസ്ത ചിത്രങ്ങൾ പുതുമുഖ സംവിധായകർ നമുക്ക് സമ്മാനിച്ചു. പണിയില്ലാതെ വീട്ടിൽ കുടുങ്ങിപ്പോയ സമയം അവർ നല്ലവണ്ണം ഹോം വർക് ചെയ്തു എന്ന് വേണം കരുതുവാൻ..അത്രക്ക് ബ്രില്ലിയൻ്റു വർക് ആണ് പലരും ചെയ്തിരിക്കുന്നത്.



സൂപ്പർ സ്റ്റാറുകൾ എന്ന് പറയുന്നവ രോക്കെ പതിവ് വഴിയിൽ കൂടി മാത്രം സയിഫ് ആയിട്ട്  സഞ്ചരിച്ചപ്പോൾ മലയാള സിനിമയിൽ എന്തെങ്കിലും ആകണം എന്നും പരീക്ഷണ വഴിയിൽ കൂടി പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കണം എന്ന്  മനസ്സിൽ ഉറപ്പിച്ച ചിലർ പുതു പരീക്ഷണങ്ങൾ കൊണ്ട് കളം നിറയുകയാണ്.ഇനി അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മളാണ്.



 ഒരു മനുഷ്യൻ മരിക്കുമ്പോൾ നഷ്ടപ്പെടുന്ന മനുഷ്യൻ്റെ ആത്മാവിൻ്റെ "തൂക്കം "ആയ ട്വൻ്റി വൺ ഗ്രാംസിൻ്റെ കഥ പറയുകയാണ് ബിബിൻ കൃഷണ.. ഒരു  കുടുംബത്തിൽ അടുത്തടുത്ത് നടക്കുന്ന രണ്ടു കൊലപാതകങ്ങൾ അന്വഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് കണ്ടു പിടിക്കുന്ന കുറെയേറെ സംഭവവികാസങ്ങൾ ആണ് ബിബിൻ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.



സിനിമയിലെ ഓരോ നിമിഷവും പ്രേക്ഷകർ ആയ നമ്മളെ ഹരം കൊള്ളിക്കുന്നു..അത്രക്ക് വൃത്തിയിലും വെടിപ്പിലും ആണ് കഥ പറഞ്ഞു പോകുന്നത്..അതിനിടയിൽ വരുന്ന ഓരോ ഉപകഥയും അവസാനം കൂട്ടി യോജിക്കപ്പെടുന്നൂ..ക്ലൈമാക്സ് ആണ്  പൊളിച്ചത്... കിടുക്കൻ എന്ന് തന്നെ പറയാം..

വലിയ താരങ്ങളുടെ ബോറൻ ചിത്രങ്ങൾ കണ്ട് കാശു കളയുന്ന നമ്മൾ ഇത് പോലെയുള്ള ചിത്രങ്ങൾ കണ്ടു വിജയിപ്പിച്ചാൽ തമിഴിൽ ഇന്ന് ഉണ്ടാകുന്നത് പോലെ നമ്മുടെ നാടിൻ്റെയും യശ്ശസ്സ് ഉയർത്തുന്ന ധാരാളം ചിത്രങ്ങൾ ഇവിടെ ഉണ്ടാകും..തീർച്ച..

പ്ര .മോ .ദി .സം















  


No comments:

Post a Comment