Tuesday, March 22, 2022

ഗൻഗുഭായ് കത്യാവാടി

 



സ്നേഹിച്ചു വിശ്വസിച്ച ചെറുപ്പകാരൻ നാട്ടിൽ നിന്നും അകലെയുള്ള നഗരത്തിൽ കൂട്ടി കൊണ്ട് പോയി വേശ്യാലയത്തിൽ വിൽക്കുക..അവിടത്തെ നരകയാതന അനുഭവിച്ചു എങ്കിലും   ആദ്യം ഒന്ന് പതറിയെങ്കിലും തളരാതെ  തൻ്റെ ഉള്ളിലെ പൊരുതുവാൻ ഉള്ള തീ ചുറ്റിലും ഉള്ളവരിലേക്ക് പകർത്തുക..  അവളെ പോലെ  ചതിയിൽ പെട്ട് ,അല്ലെങ്കിൽ പ്രാരാബ്ധം അവിടെ എത്തിച്ചവർക്ക്   തണലായി താങ്ങായി നിന്ന് അവർക്ക് അവകാശപ്പെട്ടത്  പിടിച്ച് വാങ്ങുക..



കാമാത്തിപുറക്ക് അവളെ കുറിച്ച് പലതും പറയുവാനുണ്ട്..ശരീരം വിൽക്കുന്നവരും മനുഷ്യരാണ്..അവർക്കും പലവിധ അവകാശങ്ങളും ഉണ്ടു..വെറുതെ മുതലാളിക്ക് പണം ഉണ്ടാക്കി കൊടുക്കുക മാത്രമല്ല അവർക്കും അവധി ആഘോഷിക്കാൻ കഴിയണം സിനിമ കാണുവാൻ കഴിയണം ഷോപ്പിംഗ് ചെയ്യണം...അങ്ങിനെ ഒരു മനുഷ്യന് അർഹമായ എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടാകണം..




 അങ്ങിനെ ജീവിച്ചു മരിക്കുന്ന വര്ക്കു വേണ്ടി ശബ്ദം ഉയർത്തിയ ഗംഗ്ഭായ് പലരുടെയും കണ്ണിലെ തീപ്പൊരി തന്നെയായിരുന്നു. സമൂഹത്തിലെ ഉന്നതരായ ആൾക്കാരുടെ പിൻബലം കൂടി കിട്ടുന്നത് കൊണ്ടു അവള് നരകിക്കുന്ന പെൺകുട്ടികളുടെ രക്ഷക് ആവുകയാണ്.



സഞ്ജയ് ലീല ബൻസാലി എന്ന വിഖ്യാത സംവിധായകൻ ഇപ്രാവശ്യം പറയുന്നത് ഗങ്ങുഭായ് എന്ന കത്യവാടിയുടെ യഥാർത്ഥ കഥയാണ്.കത്യവാടി എന്ന് പറഞ്ഞാല് ഹോട്ട്..അവളും ഹോട്ട് തന്നെ ആയിരുന്നു എല്ലാം കൊണ്ടും...




സമ്പന്നമായ സ്ക്രീൻ രംഗങ്ങളും മറ്റും കൊണ്ട് നമ്മിൽ ഒരു മായികത തന്നെ സഞ്ജയ് സൃഷ്ടിക്കുന്നുണ്ട് എങ്കിലും ആലിയാ ഭട്ടിന് പലപ്പോഴും ഗങ്ങുഭായ് ആയി തല എടുപ്പോടെ  കഥാപാത്രത്തോട് നീതി പുലർത്തുവാൻ കഴിഞ്ഞിട്ടില്ല..മുതിർന്നു കഴിഞ്ഞ രംഗങ്ങളിൽ വിദ്യ ബാലൻ പോലെ  മറ്റു ഏതെങ്കിലും  നടി ആയിരുന്നു എങ്കില് കുറച്ചു കൂടി ആകർഷകം ആയിരുന്നു.ആലിയാ കഴിവിൻ്റേ പരമാവധി ശ്രമിച്ചു എങ്കിലും ആ കുട്ടിത്തം മാറാത്ത മുഖം പല രംഗങ്ങളിലും പ്രശ്നം തന്നെയാണ്


പ്ര .മോ .ദി .സം







No comments:

Post a Comment