ഈ നവോത്ഥാന കാലത്തും ജാതിയും മതവും ഉണ്ടോ എന്ന് നമ്മൾ വിചാരിക്കും.. എത്ര മതേതരനായാലും അവൻ്റെ ഉള്ളിൽ ജാതി മത വർഗീയത ഒരു കോണിൽ കിടപ്പുണ്ടാകും. അത് കൊണ്ട് തന്നെയാണ് ചില ദേവാലയങ്ങളിൽ അന്യമതത്തിൽ പെട്ടവരെ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് "മതെതർ "ഭരിക്കുന്ന കമ്മറ്റി പോലും വിലക്കുന്നത് .അവർക്ക് അതിനു പല ഞൊട്ട് ഞോടുക്കൻ ന്യായങ്ങളും കാണും.
നമ്മുടെ കേരളം ഈ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തിരി മെച്ചമുണ്ട് എങ്കിലും ഒളിഞ്ഞും തെളിഞ്ഞും പല സംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്.. ഇവിടെ ജാതി മതം എന്നിവ പുറമെ കാണിക്കുന്നില്ല എങ്കിലും ഓരോരുത്തരും വലിയ തോതിൽ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്.
ചില കക്ഷികൾ മതേതരരെന്ന് സ്ഥാപിക്കും എന്നാല് ആ കക്ഷികൾ ഇലക്ഷന് മത്സരിക്കുമ്പോൾ സ്ഥാനാർത്ഥി ലിസ്റ്റ് ചെക്ക് ചെയ്താൽ അവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ പറ്റും.
ദുരഭിമാന കൊലയുടെ കഥ തന്നെയാണ് ഈ തെലുഗു ചിത്രവും പറയുന്നത്.സമൂഹത്തിൽ തൻ്റെ ജാതിക്കുള്ള മേൽക്കോയ്മ അഹന്തയായി കൊണ്ട് നടക്കുന്ന ആളുകൾ അവരുടെ കൂട്ടത്തിലെ പെണ്ണോ ആണോ അവരെക്കാൾ താഴ്ന്ന കുടുംബത്തിൽ ഉള്ളവരെ സ്നേഹിച്ചാൽ കല്യാണം കഴിച്ചാൽ അവർക്കുണ്ടാകുന്ന മാനഹാനി ഭയന്ന് രാക്ഷസരായി മാറും. അന്നേരം അവർ രക്തബന്ധങ്ങൾ പോലും മറക്കും..ജാതിക്ക് വേണ്ടി അരുതാത്തത് പലതും ചെയ്യും.
ഇതിനെയൊക്കെ വളഞ്ഞ വഴിയിൽ കൂടി പ്രോത്സാഹിപ്പിക്കുവാൻ ജാതി കോമരങ്ങൾ ഉണ്ടാകും.തെറ്റ് മനസ്സിലാക്കി വരുബോളേക്കും പല ജീവിതങ്ങൾ അസ്തമിച്ചു പോയിരിക്കും.
ഇതിലെ നായകന് ഒരു ആക്ഷൻ ഹീറോ സിനിമയിൽ ആണെങ്കിൽ ഇതിലും ശോഭിച്ചേനെ...അടിപൊളി മസിലും ശരീരം ഒക്കെയായി നായകൻ ചില രംഗങ്ങളിൽ പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്രമിക്കുന്നുണ്ട്..അധികം പുതുമ ഒന്നുമില്ലാത്ത ഒരു പ്രണയകഥ അവസാന രംഗങ്ങളിലെ സെൻ്റിമെൻ്റ്സ് കൊണ്ട് വേറെ തലത്തിൽ സഞ്ചരിക്കുന്നു..
പ്ര .മോ. ദി. സം
No comments:
Post a Comment