വളരെ ടാലൻ്റ് ആയിട്ടുള്ള രണ്ടു ജീനിയസുകൾ അവ കാഴ്ചപ്പാടുകൾ ഇല്ലാതെ എങ്ങനെ ഒക്കെ നശിപ്പിക്കാം എന്ന് തെളിയിക്കുന്നതാണ് മാരൻ.
തമിഴു സിനിമയിൽ വളരെ ചെറുപ്പകാലത്ത് നായകനായി ചരിത്രം എഴുതിയ ധനുഷും ഇരുപത്തി ഒന്നിനോ രണ്ടിനോ എന്നറിയില്ല അത്രയും ചെറു പ്രായത്തിൽ " ദ്രുവങ്ങൾ പതിനാറു" എന്ന സൂപ്പർ ഹിററു നൽകി തമിഴു സിനിമയെ ഞെട്ടിച്ച കാർത്തിക് നരേൻ എന്ന സംവിധാകനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു.
കഥ തുടങ്ങുന്ന രണ്ടായിരത്തിൽ ആണെങ്കിൽ ഒരു പക്ഷെ ഹിറ്റായി മാറുമായിരുന്നു ഈ ചിത്രം..പക്ഷേ കാലം മാറിയത് രണ്ടു പേരും അറിഞ്ഞില്ല എന്ന് തോന്നുന്ന വിധത്തിൽ ആണ് സിനിമ കാർത്തിക് തന്നെ വൃത്തിയായി എഴുതി സംവിധാനം ചെയ്ത് എടുത്തിരിക്കുന്നത്.
ഒരു ധനുഷ് പടം ധനുഷ് ആരാധകനായ ഒരാള് നാല് ദിവസം എടുത്ത് കണ്ടുന്തീർക്കണം എങ്കിൽ ആ സിനിമ എത്രത്തോളം അൺസഹിക്കബിൽ ആയിരിക്കും എന്ന് ചിന്തിക്കുക .
പ്ര .മോ. ദി .സം
No comments:
Post a Comment