ഡീഗ്രേഡ് ചെയ്തു സിനിമകളെ നശിപ്പിക്കുക എന്നത് ഇപ്പൊൾ സാധാരണമായി ട്ടുണ്ട്..സാധാരണക്കാർ ഓരോ പൈസയും ഉണ്ടാക്കുന്നത് നന്നായി അധ്വാനിച്ച് തന്നെയാണ്.അത് കൊണ്ട് തന്നെ അവൻ ഓരോ പൈസയും ചിലവാക്കുന്നത് വളരെ സൂക്ഷിച്ചു തന്നെ ആയിരിക്കും.
ജീവിക്കാൻ തുടങ്ങിയത് മുതൽ രാഷ്ട്രീയം കളിച്ച് എല്ലാം ഓസിനു തിന്നിട്ട് എല്ലിനിടയിൽ കുത്തിയവർക്ക് രണ്ടു രൂപ "അപമാനം" ആണെങ്കിൽ അധ്വാനിക്കുന്നവർക്ക് അത് വളരെ മൂല്യം ഉള്ള ഒന്നായിരിക്കും.അവനു അതിൻ്റെ വിലയെ കുറിച്ച് ബോധ്യവും കാണും.
അത് കൊണ്ട് തന്നെ ഒരു സിനിമക്ക് പണം ചിലവാക്കി കാണുവാൻ അവൻ രണ്ടു തവണ ചിന്തിക്കും..തിയേറ്ററിൽ ആണെങ്കിലും ഒടീ ടീ യില് ആണെങ്കിലും..മോശം അഭിപ്രായം ഉള്ള ഒരു സിനിമ കാണുവാൻ അവൻ സമയവും പണവും ചിലപ്പോൾ നഷ്ടപ്പെടുത്തി എന്ന് വരില്ല.
എന്നാലും ചിലരുണ്ട് എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു തൻ്റെ താരത്തിന് വേണ്ടി പോയി തലവെക്കും.പക്ഷേ പല ചിത്രങ്ങളും ഡീ ഗ്രേഡ് ചെയ്യാൻ മാത്രം മോശം ആയിരിക്കില്ല.വ്യക്തി വൈരാഗ്യം താരാരാധന,എന്നിവ ഡീ ഗ്രേഡ് കാരണം ആകുമ്പോൾ ബാധിക്കുന്നത് നമ്മുടെ സിനിമയെ ആണ് സിനിമ പ്രേമികളെയാണ്.
പ്രചരിക്കുന്ന പോലെ അത്രം മോശം സിനിമ ഒന്നുമല്ല സല്യൂട്ട്..മനസ്സിരുത്തി കണ്ടാൽ ആസ്വദിക്കുവാൻ പറ്റിയ ക്രൈം ത്രില്ലർ തന്നെയാണ്..അല്പം ഇഴച്ചിലും മുഴിച്ചൽ ഒക്കെ അനുഭവപ്പെടും എങ്കിലും ഈ സിനിമക്ക് വേണ്ട ശരിയായ രീതിയിൽ തന്നെയാണ് ദുൽഖർ റോഷൻ ആൻഡ്രൂസ് എന്നിവർ സഞ്ചരിച്ചിരുന്നത്..
എപ്പൊഴും ചാർലിയും കുറുപ്പും ഒക്കേ ദുൽഖർറിൽ നിന്നും പ്രതീക്ഷിക്കരുത്.ഓരോ സിനിമയും വ്യത്യസ്ത മാക്കുകയാണ് അയാള് ...മുൻപ് തുടക്ക കാലത്ത് സ്വന്തം അപ്പൻ ചെയ്ത "വിഡ്ഢിത്തങ്ങൾ" താനും ആവർത്തിക്കാതിരിക്കാൻ...
പ്ര .മോ .ദി. സം
www.promodkp.blogspot.com
No comments:
Post a Comment