DK.. ദിനേശ് കാർത്തിക്..
ധോണിയുടെ
"പ്രതാപം " കൊണ്ട് അക്കാലത്ത് ഉടനീളം അദ്ദേഹത്തിൻ്റെ നിഴലിൽ ആയിപോയ പ്രതിഭ..
ധോണിക്ക് മുൻപും അയാള് ഇന്ത്യൻ ടീമിൽ ഉണ്ട്..ധോണിക്ക് ശേഷവും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്..ഇനി കളിക്കുകയും ചെയ്യും.പ്രായം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞ് മാതിരി...ധോണി തുഴഞ്ഞു നീങ്ങുമ്പോൾ ദിനേശ് പറക്കുകയാണ്.
ഈ ഐ പി എല്ലിലെ പ്രകടനം തുടരുകയാണെങ്കിൽ അയാളെ ഇന്ത്യൻ സിലക്ടർമാർക്ക് ടീമിലേക്ക് അവഗണിക്കുക പ്രയാസം തന്നെ ആയിരിക്കും..
ഇന്നത്തെ ഫോമിൽ ഇഷാൻ കിഷൻ ,സഞ്ചു സാംസ്ൺ, ഋഷഭു പന്ത് എന്നിവരെക്കാൾ ടീമിലേക്ക് എത്തിപ്പെടാൻ അർഹത ദിനേശിന് തന്നെയാണ്.
എന്തിന് പറയുന്നു ..കോഹിലിയേക്കാൾ, രോഹിത്തിനേക്കാൾ ,ശ്രേയസ് നെക്കാൾ വിശ്വസിക്കാവുന്ന ബാറ്റർ ആയി അദ്ദേഹം തിളങ്ങി കൊണ്ടിരിക്കുന്നു.
ഇന്ത്യക്ക് ഇപ്പൊൾ ഇല്ലാത്ത ഫിനി ഷറെ കൂടി അയാളിൽ ദർശിക്കുവാൻ കഴിയുന്നു.
തുടരുക ഈ ഫോം..ദിനേശ് നിങ്ങളെ ഞങ്ങൾക്ക് ആവശ്യമുണ്ട്..ഞങൾ ഉറക്കെ അത് വിളിച്ചു പറഞ്ഞു കഴിഞ്ഞു.
പ്ര .മോ .ദി .സം
No comments:
Post a Comment