ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് കേരളത്തെ ആകെ മുൾ മുനയിൽ നിർത്തിയ ഒരു സംഭവം ഈ കാലഘട്ടത്തിൽ കേ .എം. കമൽ എന്ന പുതിയ സംവിധായകൻ സിനിമ ആക്കുമ്പോഴും അതിൻ്റെ പ്രാധാന്യം ഒട്ടും നഷ്ട്ടപെട്ടിട്ടില്ല...അത് കൊണ്ട് തന്നെയാണ് ഈ കാലത്തും സിനിമക്ക് വലിയ സ്വീകാര്യത കിട്ടുന്നത്.
ആദിവാസി ഭൂപരിഷ്കരണ നിയമം മൂലം ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടും എന്നും കുത്തകൾക്ക് ഭൂമി വാങ്ങി കൂട്ടുവാൻ പറ്റും എന്ന നിയമത്തിന് എതിരെ ആയിരുന്നു നാല് യുവാക്കൾ പാലക്കാട് കളക്ടറെ ബന്ധിയാക്കി അക്കാലത്തെ ഇ കേ നായനാർ ഗവന്മെൻ്റിനെതിരെ പട നയിച്ചത്.
തോറ്റുപോകുന്ന അവസ്ഥയിൽ സർകാർ മധ്യസ്ഥത കൊണ്ട് അവരുമായി സംസാരിച്ചു ആ കാലയളവിൽ തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കി അത് അർഹിക്കുന്നവർക്ക് നീതി ഉറപ്പാക്കും എന്ന് സമ്മതിച്ചു എങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല..പതിവ് പോലെ ജനങ്ങൾ വഞ്ചിതരായി.
മാറി മാറി ഭരിച്ച ഇടതു വലതു ഭരണകൂടം ഇതുവരെ ഈ കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല . മറിച്ചു ജീവൻ പണയം വെച്ച് അടിച്ചമർത്തപെട്ട ജനതക്ക് വേണ്ടി പട നയിച്ച നാല് യുവാക്കൾ പിന്നീട് ജയിലിൽ ആകുകയാണ് ചെയ്തത്.കാരണം പോലീസ് അത്രക്ക് നാണം കെട്ടുപോയ ഒരു സംഭവം ആയിരുന്നു അത്.
കൃത്യമായി രാഷ്ട്രീയത്തിൻ്റെ ഉള്ളുകള്ളികൾ പറയുന്നത് കൊണ്ട് പലർക്കും ഈ ചിത്രം അത്രക്ക് ദഹിക്കില്ല എങ്കിലും പറയുന്നത് പച്ചപരമാർത്ഥം തന്നെയാണ്..അടിച്ചമർത്തപെട്ട വർ എന്നും ഭരണകൂടത്തിൻ്റെ കാലിനടിയിൽ ഞെറിഞ്മർന്ന് കിടക്കും..ഒരിക്കലും എഴുനേറ്റു വരുവാൻ കഴിയാതെ...അത് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.
താരനിര കൊണ്ട് സമ്പന്നമായ ചിത്രം താരങ്ങളുടെ ഗിമിക്കുകൾ കൊണ്ടല്ല ശ്രദ്ധേയമാകുന്നത് അവരുടെ അഭിനയമികവ് കൊണ്ടാണ്..അത്രക്ക് പെർഫെക്ട് കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്...
പ്ര .മോ .ദി .സം
No comments:
Post a Comment