മണ്ണും മരങ്ങളും പ്രകൃതിയിലെ ജീവജാലങ്ങളും പ്രിയരായിട്ടുള്ള കുറെയേറെ മനുഷ്യജന്മം നമുക്ക് ചുറ്റിലും ഉണ്ട്..എണ്ണത്തിൽ കുറവാണ് എങ്കിലും എന്ത് വിലകൊടുത്തും ഇവയൊക്കെ സംരക്ഷിക്കുവാൻ ഇവർ മുന്നിൽ തന്നെ ഉണ്ടാകും..
ഒരു വനദിനം വരുമ്പോൾ മരങ്ങൾ വെച്ച് പിടിപ്പിച്ചു അതിനെ സംരക്ഷിക്കാതെ അടുത്ത ദിനത്തിന് വീണ്ടും മരം വെച്ച് പിടിപ്പിക്കുന്ന ഈ തലമുറയുടെ പ്രഹസനം അല്ല ഇവരുടേത്...ആത്മാർത്ഥമായി പ്രകൃതിക്ക് ഇണങ്ങിയ ജീവിതം നയിക്കുന്നവർ..അവർ എല്ലാത്തിനും ഒരു ജീവനില്ലെ എന്ന തിരിച്ചറിവിൽ പ്രകൃതിയിലെ മുഴുവൻ ജീവജാലങ്ങളെ കൂടി സംരക്ഷിക്കും.
ഒരു റിമോട്ട് ഗ്രാമത്തിലെ അവസാന കർഷകൻ്റെ കഥയാണ് വിജയ് സേതുപതി അവതരിപ്പിച്ചു മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.ഇപ്പോളത്തെ തലമുറയിൽ പെട്ട ആളുകൾ ഒക്കെ വയലും നിലവും വിറ്റ് മറ്റു മേഖലകളിൽ പോയെങ്കിലും മായാണ്ടി ഇന്നും കൃഷി ചെയ്താണ് ജീവിക്കുന്നത്.
മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ സ്നേഹിക്കുന്ന അയാള് പാട വരമ്പിൽ മരിച്ചു കിടക്കുന്ന മയിലുകളെ അർഹിക്കുന്ന പ്രാധാന്യം നൽകി സംസ്കരിക്കുന്ന ത് നിയമവിഷയമാകുന്നതും മുൻപ് ഗ്രാമീണ ജനത ഇതേ വിഷയത്തിൽ പോലീസിനെ വട്ടം കറക്കിയത് കൊണ്ട് പഴയ പക വെച്ച് കള്ള കേസിൽ ഈ വൃദ്ധന് ജയിലിൽ പോകേണ്ടി വരുന്നതും അതിനു ശേഷം അദ്ദേഹത്തിൻ്റെ കൃഷിക്ക് സംഭവിക്കുന്നത് ഈ തലമുറയുടെ കൃഷിയോട് ഉള്ള പ്രതിപത്തി ഒക്കെ വൃത്തിയായി പറയുന്നു.
ഒരു അവാർഡ് സിനിമയുടെ മൂഡിൽ പറഞ്ഞു പോകുന്നത് കൊണ്ടു എല്ലാവർക്കും സിനിമ രസിക്കണം എന്നില്ല എങ്കിലും ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ തമിൾ സിനിമയിൽ സ്പേസ് ഉണ്ടു എന്നത് അഭിനന്ദനം അർഹിക്കുന്നു.
പ്ര .മോ. ദി. സം
No comments:
Post a Comment