Tuesday, March 22, 2022

ബച്ചൻ പാണ്ഡെ

 



അക്ഷയകുമാർ ഒരു സംഭവമാണ് ..ബോളിവുഡിൽ ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ സിനിമയുടെ കളക്ഷൻ ഉത്തരം പറയും.


മഹാമാരി കാലത്ത് അദ്ദേഹത്തിൻ്റെ സൂര്യവംശി എന്ന ചിത്രത്തിന് കിട്ടിയത്  ബോളിവുഡ് റിക്കാർഡ് കലക്ഷൻ ആയിരുന്നു..ഇപ്പൊൾ ഈ ചിത്രം രണ്ടാമത് എത്തിയിരിക്കുന്നു.



പെർഫോമൻസ് കൊണ്ട് തന്നെയാണ് അക്ഷയ് ഈ ചിത്രത്തിലും തകർത്തു അഭിനയിച്ചിരിക്കുന്നത്.ജിഗർ തണ്ട എന്ന കാർത്തിക് സുബ്ബരാജ് തമിഴു ചിത്രത്തിൽ നിന്നും റീമേക്ക് ചെയ്ത ചിത്രം അതിൽ നിന്നും കുറച്ചു കൂടി സ്പീഡിൽ പറഞ്ഞു പോകുന്നത് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി കളയും.



സുബ്ബരാജ് സിനിമയുടെ ക്വാളിറ്റി ഒന്നും ഇല്ലെങ്കിലും അക്ഷൈകുമാർ ഫാൻസിന് വേണ്ടതൊക്കെ കൃത്യമായി ചേർത്ത് വെച്ച് തന്നെയാണ് സംവിധായകൻ ഫർഹദ് ഷംജി ചിത്രം ഒരുക്കിയിരിക്കുന്നത്.. 





തട്ട് തകർപ്പൻ അക്ഷയ് ഷോ ഇഷ്ടപ്പെടുന്നവർ മാത്രം ചിത്രം കാണുക.


പ്ര .മോ. ദി .സം

No comments:

Post a Comment