ഒരാളോട് ഉള്ള സ്നേഹം, പരിചരണമൊക്കെ പരിധി വിട്ടു അതിരുകടക്കുമ്പോൾ അത് മറ്റേയാൾക്കു വളരെ അസഹ്യമായി തോന്നും..അത് ഏത് വിധത്തിലുള്ള സ്നേഹം ആണെങ്കിൽ കൂടി...എത്ര വിശ്വാസം ഉണ്ടെങ്കിൽ കൂടി..
സ്നേഹിച്ചു വിവാഹം കഴിച്ച യുവ ദമ്പതികൾക്കിടയിൽ പരസ്പരം നിറയെ സ്നേഹവും കേയറിങ്ങും ആയിരുന്നു.പക്ഷേ അത് കൂടുതൽ ആകുമ്പോൾ അധികമായാൽ അമൃതും വിഷം എന്നത് പോലെ ആയി തീരുന്നു.
നിറയെ സ്നേഹവും മറ്റും ഉണ്ടെങ്കിലും അവനെ കുറച്ചു കാലത്തേക്ക് എങ്കിലും ഒഴിവാക്കുവാൻ വഴി തേടുന്ന അവള് തൽകാലം ജോലി ആവശ്യം എന്ന പേരിൽ മാറി താമസിക്കുവാൻ തീരുമാനിക്കുന്നു എങ്കിലും അവളുടെ കേയറിങ്ങിന് വേണ്ടി അവൻ അവിടെയും എത്തുന്നു..
ഇതേ ആവശ്യത്തിന് അയൽവാസിയായ സൈക്കോ ഡോക്ടറെ കാണുന്ന അവള് പിന്നീട് ചെന്ന് പെടുന്ന പ്രശ്നങ്ങൾ ആണ് ആദ്യമായി സംവിധായക കുപ്പായം അണിയുന്ന വൃന്ദ മാസ്റ്റർ പറയുന്നത്.
ദുൽഖർ സൽമാൻ ,അദിതി റാവു,കാജൽ അഗർവാൾ എന്നിവർ മുഖ്യവേഷത്തിൽ വരുന്ന ചിത്രത്തിന് പുതുമ ഒന്നും ഇല്ലെങ്കിലും കഥ പറയുന്ന രീതി ആകർഷമാണ്.. ദുൽഖരിൻ്റെയും അദിതിയുടെയും സ്ക്രീൻ കെമിസ്ട്രി ചിത്രത്തെ നല്ല രീതിയിൽ കൊണ്ട് പോയിട്ടുണ്ട്.പ്രത്യേകിച്ച് പാട്ട് സീനുകൾ...
മലയാളത്തിൽ " കുറുപ്പ് " ഇമേജിൽ നിൽക്കുന്നത് കൊണ്ട് തന്നെ അധികം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയില്ലാത്ത ഈ ചിത്രം തമിഴിൽ വിജയിക്കാൻ പാകത്തിൽ തന്നെയാണ് ആണ് ഒരുക്കി യിരിക്കുന്നത്.
പ്ര .മോ .ദി .സം
No comments:
Post a Comment