Saturday, March 26, 2022

RRR

 



* ബാഹുബലി തൻ്റെ തലയിൽ പ്രഭാസിനെ പോലെ മുൾ കിരീടം ആയിട്ടില്ല ഉള്ളത് കിരീടം  തന്നെ ആയിട്ടാണ് ഉള്ളത് എന്ന്  രാജമൗലി തെളിയിക്കുന്നു

** ഇന്ത്യയിൽ ഇപ്പൊൾ ഉള്ളതിൽ വെച്ച് എറ്റവും ഭാവനയും  അതിനെ കഴിവുകൊണ്ട് മികച്ച ദൃശ്യം ആക്കുവാൻ കഴിവ് ഉള്ള സംവിധായകൻ താനാണെന്ന് രാജമൗലി ഒരിക്കൽ കൂടി ആണയിടുന്നു.



*** ചരിത്രം എന്നത്  സിനിമയിൽ കാണിക്കുന്നത് ആണെന്ന് നമ്മളെ   വിശ്വസിപ്പിക്കാൻ വലിയ ശ്രമം പല ഭാഷകളിലും നമ്മൾ കണ്ടു. ഈ സിനിമയിൽ അങ്ങിനെ  വലിയ ശ്രമം നടത്തുന്നില്ല എങ്കില് കൂടി ഇതും  ചരിത്രത്തിൽ ഉള്ളതാണെന്ന് നമ്മൾ സിനിമ കണ്ടു വിശ്വസിച്ചു പോകുന്നു.

**** തെലുങ്ക് സിനിമയുടെ അരുകിൽ കൂടി പോയവരെ ഒക്കെ സൂപ്പർ സ്റ്റാറുകൾ ആക്കി മാറ്റിയ സംവിധായകൻ ഇതിൽ രണ്ടു സൂപ്പർ താരങ്ങളെ ഉപയോഗിച്ച് എങ്കിൽ കൂടി അത് ഒരിക്കലും പ്രേക്ഷകർക്ക് ബാധ്യത ആകുന്നില്ല..രണ്ടു പേരും കയ്യും മെയ്യും മറന്ന് കഥാപാത്രമായി മാറിയിരിക്കുന്നു.അവർ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..



***** ഒരസാധ്യ ദൃശ്യ വിസ്മയ അനുഭവം തന്നെയാണ് ചിത്രം.രണ്ടു നായകന്മാരുടെ ഇൻ്ററോ സീനുകൾ കണ്ടാൽ തന്നെ ടിക്കറ്റ് എടുത്ത പൈസ മുതലാകും.പിന്നെ ഉള്ളത് ഒക്കെ ബോണസ് ആണ്.

****** ഗ്രാഫിക്സ് ധാരാളം ഉപയോഗിച്ച് എങ്കിൽകൂടി അതൊന്നും നമ്മൾക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം ഓരോ സീനുകളും അതിഗംഭീരം ആയിരിക്കുന്നു. ഫൈറ്റ് സീനുകൾ ഒക്കെ അപാരം...കോടികൾ ചിലവഴിച്ച് കാണികളെ  കയ്യിലെടുത്ത് കോടികൾ തിരിച്ചു  വാങ്ങാം എന്നും ഈ ബിഗ് ബഡ്ജറ്റ് ചിത്രം തെളിയിക്കുന്നു.



*******അഭിനയിക്കാൻ അറിയാത്ത നടന്മാർ ആണ് തെലുങ്കിൽ ഉള്ളതെന്ന് പരിഹസിച്ച നമ്മളെ മാറി ചിന്തിപ്പിക്കാൻ ചിത്രം പ്രേരിപ്പിക്കും. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം...സെൻ്റി സീനുകളിൽ ഒക്കെ ജൂനിയർ തകർത്തു.

******** ബോളിവുഡ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രി എന്ന് അഹങ്കരിചവർക്ക് വെല്ലുവിളിയായി ദക്ഷിണേന്ത്യയിൽ ടോളിവുഡ് ഉണ്ടെന്ന് ഈ വർഷം ഇറങ്ങിയ  പല തെലുങ്ക് ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.ആദ്യ ദിവസത്തെ ഇരുനൂറു കോടിക്കു മുകളിൽ ഉള്ള ഈ ചിത്രത്തിൻ്റെ    കളക്ഷൻ ഒരിന്ത്യൻ സിനിമക്ക് ചരിത്രത്തിൽ ആദ്യമാണ്.



********* അജയ് ദേവ്ഗൺ ,ആലിയാ ഭട്ട് എന്നിവർ ചിത്രത്തിന്  ഹിന്ദി പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള പാക്കേജ് ആണെങ്കിലും രണ്ടുപേരും തങ്ങൾക്ക് കിട്ടിയ റോളുകൾ കൃത്യമായി ഉപയോഗിച്ച് കസറി.ഹിന്ദിയിൽ നിന്നും പല താരങ്ങളും അടുത്തായി  പ്രാദേശിക ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത് ശുഭസൂചന തന്നെയാണ്.ഇനി ഭാവിയിൽ പാൻ ഇന്ത്യൻ കലാകാരന്മാർ കൂടുതൽ ഉണ്ടായേക്കും.

**********ചില സീനുകളിൽ ലാഗിങ് ഉണ്ടെങ്കിലും തൊട്ടടുത്ത് വരുന്ന സീനുകളിൽ ഉള്ള വിസ്മയം നമ്മളിൽ വീണ്ടും ജിജ്ഞാസ നിറക്കുന്നു. പരമ്പരാഗത  തെലുങ്ക് ലോജിക്ക് കൊണ്ട് ചില സീനുകൾ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും നമ്മുടെ ആസ്വാദനത്തെ അത് ബാധിക്കാതിരിക്കാൻ  പരമാവധി ശ്രമിച്ചിട്ടുണ്ട്.


പ്ര .മോ. ദി. സം








.

No comments:

Post a Comment