Sunday, March 6, 2022

കാലത്തിൻ്റെ കഥ ഒരു ദേശത്തിൻ്റെയും....

 




നമ്മൾ ജനിച്ചു ജീവിച്ചു വളർന്ന നാടിനെ കുറിച്ച് നാട്ടുകാരെ കുറിച്ച് നമുക്ക് പലതും പറയുവാൻ ഉണ്ടാകും..നാട്ടിൽ തന്നെ ജീവിക്കുന്ന ആളുകൾ

 അത് പങ്കുവെക്കുന്നത് നാടിന് പുറത്തുള്ള വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളോട് , ബന്ധുക്കളോട് മാത്രമായിരിക്കും...നാട്ടിൽ നിന്നും പുറത്ത് അന്യനാട്ടിൽ വർഷങ്ങളോളം ജീവിച്ച പ്രവാസികൾക്ക് സൗഹൃദവും വിപുലമായി ഉണ്ടാകും...എല്ലാവരോടും നേരിട്ട് തൻ്റെ നാടിൻ്റെ കഥപറയുന്ന എന്നത് നടക്കുന്ന കാര്യവുമല്ല....ന്യൂ ജനറേഷൻ മാധ്യമങ്ങൾ അതിനു ഒരു മാർഗം ആണെങ്കിൽ കൂടി അതിനും പരിമിതികൾ ഉണ്ടാകും.. അപ്പോൾ മികച്ച മാർഗം അതു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നതാണ്..


അതിനും  ചില പല പരിമിതികൾ ഉണ്ട്... എന്നാൽ തൻ്റെ നാടിനെ കുറിച്ച് അതിൻ്റെ ചരിത്രത്തെ കുറിച്ച് എല്ലാവരും അറിയണം എന്ന അതിയായ ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ ഏതൊരു വൈതരിണിയും താണ്ടി  ചിലർ അത് സഫലീകരിക്കും.


ജയരാജൻ കൂട്ടായി എന്ന ഫേസ്ബുക്ക് സുഹൃത്ത് അത് കൊണ്ട് മാത്രമാണ് തൻ്റെ നാടിനെ കുറിച്ച് ഈ പുസ്തകം എഴുതിയതും പ്രസിദ്ധീകരിച്ചതും..


താൻ ജനിച്ചു വളർന്ന കണ്ണൂരിലെ ആറ്റ് പുറം കൂടാതെ തന്നിൽ ഒരുപാട്  അനുഭവങ്ങൾ തന്ന സമീപ പ്രദേശങ്ങളായ കൊങ്കച്ചി,ചമ്പാട്,മൊകേരി,കതിരൂർ,പാനൂർ എന്നീ നാടുകളുടെ കൂടി ചരിത്രമാണ് ജയരാജ് ചേട്ടൻ പങ്ക് വെക്കുന്നത്..അതൊക്കെ നമുക്ക് പുതിയ അറിവുകൾ തരുന്നു.


ഇത് ഇന്നിൻ്റെ കഥയല്ല...ഇന്നലെയുടെ കഥയാണ് അത് കൊണ്ട് തന്നെ ഇന്നത്തെ തലമുറക്ക് അന്യമായ പല സംഭവങ്ങൾ വളരെ കൃത്യതയോടെ  അദ്ദേഹം പറയുന്നുണ്ട്..അത് ഇന്നത്തെ തലമുറക്ക് അതിശയം തന്നെ ആയിരിക്കും. തൻ്റെ നാട്ടിൽ നടന്ന കഴിഞ്ഞുപോയ സംഭവങ്ങൾ അവർക്ക് പുതിയ അനുഭവം തന്നെ ആയിരിക്കും.


.ആദ്യകാല കച്ചവടക്കാർ മുതൽ കൃഷി,ഉത്സവം,കളരി പയറ്റ്,വെള്ളപൊക്കം,തലശ്ശേരി മംഗലം,കുറിപയറ്റ്, ദുരന്തങ്ങൾ,സ്കൂളുകൾ അങ്ങിനെ  നാടിൻ്റെ ഓരോ കാര്യവും പറയുമ്പോൾ നമ്മൾക്ക് ആ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരാളായി തോന്നും..അത്രക്ക് മഹത്തരമായിട്ടാണ് അദ്ദേഹം ഓരോ സംഭവങ്ങളും വിവരിക്കുന്നത്.


കൃഷി കൊണ്ട് ജീവിച്ചിരുന്ന എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന എന്തിനും ഏതിനും പരസ്പരം സഹായിക്കുന്ന ഒന്നിച്ചു ആഘോഷങ്ങൾ  ഉത്സവങ്ങൾ പങ്കിടുന്ന  നന്മയുടെ നാട്ടിൻപുറം ഇന്ന് ഇല്ലെങ്കിലും അങ്ങിനെ ഒരു കാലം മുൻപ് ഉണ്ടായിരുന്നു..


ജാതിയും മതവും വർഗ്ഗവും ഗോത്രവും പരസ്പരം പോരാടുന്ന ഈ കാലത്ത് നന്മയുടെ കഥപറയുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.


പ്ര .മോ. ദി. സം

No comments:

Post a Comment