Friday, March 4, 2022

ഭീഷ്മപർവം

 



ഇന്ന് രാവിലെ ഒരു സുഹൃത്തിൻ്റെ ഷയർ പോസ്റ്റ് ഉണ്ടായിരുന്നു..അതിലെ ചില വാചകങ്ങൾ പറയാം


"മമ്മൂട്ടി ഒരു പെട്ടിക്കട ആണ്..ചില സാധനങ്ങൾ മാത്രമേ അവിടെ വാങ്ങുവാൻ കിട്ടൂ..എന്നാല് മോഹൻലാൽ ഒരു സൂപ്പർ മാർക്കറ്റ് ആണ്..എന്തും ഏതും അവിടെ ഉണ്ടാകും.. എന്നാലും കഴിഞ്ഞ പത്ത് നാല്പതു വർഷമായി ആ സൂപ്പർ മാർക്കറ്റിനോടു കട്ടക്ക് നിൽക്കാൻ ആ പെട്ടിക്കട ഉണ്ടു...അത് കൊണ്ട് തന്നെ  ആ പെട്ടികടയാണ് എനിക്ക് ഇഷ്ട്ടം.."



അത് പൂർണമായി വായിച്ചാൽ മനസ്സിലാകുന്നത് മോഹൻലാൽ എന്തും അഭിനയിച്ചു പ്രതിഫലിക്കും ..മമ്മൂട്ടിക്ക് പോരായ്മകൾ ഉണ്ടു.. ഡാൻസ്, ഹാസ്യം തുടങ്ങിയ പലതരം മേഖലയിലും  വളരെ വീക് ആണ് എന്നാണ്  ആ പെട്ടിക്കട, സൂപ്പർമാർക്കറ്റ് താരതമ്യം കൊണ്ട് ഉദ്ദേശിച്ചത്.




മമ്മൂട്ടി എന്ന നടൻ്റെ സാന്നിധ്യം തന്നെയാണ് ഭീഷ്മപർവമെന്ന അമൽ നീരദ് ചിത്രത്തിൻ്റെ ഹൈ ലൈറ്റ്..സ്ക്രീൻ പ്രസൻസു കുറവാണ് എങ്കിൽ പോലും  എന്തിനും ഏതിനും മൈക്കിളെന്ന മമ്മൂട്ടി  രക്ഷകനായി വരും എന്ന നമ്മുടെ പ്രതീക്ഷ  തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതും..ഒരു ക്ലാസ് മാസ് കഥ പറയുമ്പോൾ അതും ഇതിഹാസത്തിൻ്റെ മോഡലിൽ ആകുമ്പോൾ കുറെയേറെ കഥാപാത്രങ്ങൾ വന്നു പോകും...പക്ഷേ വന്നു പോകുന്ന ഓരോരുത്തരിലും ഐഡൻ്റിറ്റി ഉണ്ടാക്കി   എന്നത് തന്നെയാണ് സംവിധായകൻ്റെ വിജയവും.




ക്ലൈമാക്സ് നമ്മുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചു എന്നത് ശരി ആണെങ്കിലും സിനിമ മികച്ചത് തന്നെയാണ്. പലതവണ ലോക ഭാഷയിൽ പറഞ്ഞു പഴകിയ കഥയാണ് എങ്കിൽ പോലും അമലിൻ്റെ മയികിങ് ആണ് ചിത്രത്തെ ആകർഷകം ആക്കുന്നത്..പിന്നെ ബ്രില്ലിയൻ്റ് ബി ജീ എം അത് എടുത്ത് പറയണം.. മുഷിവ് ഇല്ലാതെ  അത് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നു. ,ക്യാമറാ വർക് ഒക്കെ ചിത്രത്തെ വേറെ തലത്തിൽ കൊണ്ട് പോകുന്നുണ്ട്.




അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ  മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ ഒക്കെ നല്ലവണ്ണം ആസ്വദിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഭീഷ്മ പർവ്വം


പ്ര .മോ. ദി .സം

No comments:

Post a Comment