ചെറുപ്പത്തിൽ ചോറ് തിന്നില്ലെങ്കിൽ അതായത് കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ തബാച്ചി വരും എന്ന് പറഞ്ഞു പേടിപ്പിക്കുനായിരുന്നു.ദൈവങ്ങൾ രൂപങ്ങളിലും ഫോട്ടോയിലും ഒതുങ്ങി പോകുമ്പോൾ ദൈവത്തിൻ്റെ കാര്യകാരനായ തബാചി ആയിരുന്നു "പുറത്തിറങ്ങി" നടക്കുക.
കോമരമായും അധികാരിയായും മടയൻ ആയും ഒരോരോ ആരാധനാലയങ്ങളിൽ മാറ്റം വരുന്നു എങ്കിലും കോമരത്തിനെയാണ് അങ്ങിനെ കരുതുന്നത് എന്നാണ് അറിവ്.
ഒരു കോമരത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ദുരന്തങ്ങളുമാണ് സിനിമയിൽ കൂടി അവതരിപ്പിക്കുന്നത്.
വിശ്വാസവും ജീവിതവും ഒക്കെ ഇഴ ചേർന്ന് പോകുന്ന സിനിമയിൽ ആചാരങ്ങളും അവയുടെ നിലനിൽപ്പും ഒക്കെ കൃത്യമായി പറഞ്ഞു പോകുന്നുണ്ട്..
ദൈവത്തിനു വേണ്ടി ജീവിതം സമർപ്പിച്ചയാളുടെ കുടുംബത്തിന് പ്രശ്നം ഉണ്ടാകുമ്പോൾ അമ്പലകമ്മറ്റിക്കാർ എന്തിന് സ്വന്തം ആൾക്കാർ പോലും ഭക്തിയുടെയും വിശ്വാസത്തിൻ്റെയും പേരിൽ അവരെ ഒട്ടപെടുത്തുന്നത് വരച്ചു കാണിക്കുന്നുണ്ട്.
പ്ര.മോ.ദി.സം

No comments:
Post a Comment