നമ്മുടെ സിനിമയിൽ ഇപ്പൊൾ ഭൂത പ്രേത മിത്തുകൾ ഇറങ്ങിയിരിക്കുന്ന സമയമാണ് എന്ന് തോന്നുന്നു...ഓരോ കാലത്തും ഒരേ ജേണറിൽ കുറെ സിനിമകൾ വരും..ബോക്സോഫീസിൽ കാലിടറുന്നത് വരെ അതിൻ്റെ അംശങ്ങൾ അവിടെയും ഇവിടെയുമായി കുത്തിനിറക്കും.
സുമതി വളവ് എന്ന ചിത്രം പണം വാരിയിട്ടുണ്ട് എങ്കിൽ ഇതു അതിൽ കൂടുതൽ പണക്കിലുക്കം ഉണ്ടാക്കണം..കാരണം അത് "അബദ്ധം" ആയിരുന്നു എങ്കിൽ ഇതിൽ ലോജിക്ക് ഉണ്ട് .. ഇതു വിശ്വാസനീയമാണ്.
പക്ഷെ നമ്മുടെ പ്രേക്ഷകരെ
പ്രഡിക്ട് ചെയ്യാൻ പറ്റില്ല...കുറെയേറെ പേര് താരാടിമകൾ ആണ് കുറേയേറെപേർ തള്ളിൽ വിശ്വസിക്കുന്നവരും..അതിനിടയിൽ ചെറിയൊരു വിഭാഗം മാത്രമാണ് ആസ്വദിച്ചു കാണുന്നവൻ..അതുകൊണ്ടാണ് തിയേറ്ററിൽ പൊട്ടിയ പല സിനിമക്കും ഒട്ടിട്ടി വന്നാൽ നല്ല അഭിപ്രായം വരുന്നത്.
പണ്ട് ചെറുപ്പത്തിൽ കേട്ട് ഭയന്ന ഒരു "മൂരിക്കാൽ " കഥയുടെ സിനിമാവിഷ്കാരമാണ് ഈ സിനിമ അതിൽ മിത്തും ഭീതിയും വിശ്വാസവും ഒക്കെ കലർത്തിയിരിക്കുന്നു.
ഒരു നാടിനെ നടുക്കികൊണ്ട് മൂരിക്കാൽ ഉള്ള ഭീകരരൂപം എല്ലാവരെയും പേടിപ്പിക്കുന്നു.ആക്രമിക്കുന്നു..ചില നാട്ടുകാർ അതിൻ്റെ പിന്നാമ്പുറം തേടി പോകുന്നതും യാഥാർത്ഥ്യം തിരയുന്നത് ഒക്കെ പ്രേമവും ഫ്രണ്ട്ഷിപ്പും മിത്തും ഒക്കെ ചേർത്ത് പറഞ്ഞിരിക്കുന്നു.
സസ്പെൻസ് മുമ്പെ വെളിപ്പെടുത്തിയത് കൊണ്ട് ക്ലൈമാക്സ് അല്പം കല്ലുകടി ഉണ്ടാക്കിയെങ്കിലും നൗഫൽ അബ്ദുല്ലയുടെ സംവിധാന മികവ് കൊണ്ട് തന്നെ മാത്യു നായകനായ ഈ സിനിമ ആകർഷണമാണ്..
പ്ര.മോ.ദി.സം

No comments:
Post a Comment