ഒരു മതവും ആളുകളെ കൊല്ലുവാൻ പറയുന്നില്ല..ഒരു മതവും എല്ലാവർക്കും സ്വർഗം വാഗ്ദാനം നൽകുന്നുമില്ല..എങ്കിലും ചില മൂഡൻമാർ മതപുസ്തകങ്ങളിൽ കൃത്യമായ വായനയും അത് മുന്നോട്ട് വെക്കുന്ന ആശയങ്ങളും മനസ്സിലാക്കാതെ സ്വർഗം ലഭിക്കുവാൻ അന്യമതസ്ഥരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തു സ്വർഗ്ഗത്തിൽ ഹൂറികളും മദ്യപുഴകളും വാഗ്ദാനം ചെയ്ത് പലരെയും തീവ്ര മതഭ്രാന്ത് കൊണ്ട് തീവ്രവാദികൾ ആക്കുന്നു .
ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉള്ളവരിൽ മതഭ്രാന്തന്മാർ ഇല്ലാത്ത കാര്യങ്ങlളൊക്കെ അവരുടെ മനസ്സിൽ കുത്തിക്കയറ്റി സമൂഹത്തിൽ ചെയ്യേണ്ട കൊള്ളരുതായ്മകൾ ബോംബ് ആയും തോക്ക് ആയും മറ്റു വിധംസ്വക പ്രവർത്തങ്ങൾ ആയും വ്യാപിപ്പിക്കുന്നു.പലതിലും കുടുങ്ങി പോകുന്നതും നിരപരാധികൾ ആയ പാവങ്ങൾ ആയിരിക്കും.വലിയ കണ്ണികൾ അടുത്ത വലവിരിക്കുവാൻ വേണ്ട സ്ഥലം നോക്കി രക്ഷപ്പെടുന്നു.
വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ അസീസ് എന്ന സുഹൃത്തിൽ അസ്വാഭാവികത തോന്നിയത് കൊണ്ടു അവൻ്റെ ഫ്ലാറ്റ് മുഴുവൻ തിരയുന്ന സുഹൃത്തിന് അവൻ്റെ പോക്ക് തെറ്റിലേക്ക് എന്ന് ബോധ്യപ്പെടുന്ന അവസരത്തിൽ അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും അസീസ് അവനെ അറ്റാക്ക് ചെയ്യുന്നു.എങ്കിലും പിൻമാറാതെ സുഹൃത്തിൻ്റെ നന്മക്ക് വേണ്ടി ശ്രമിക്കുന്നു എങ്കിലും അവൻ അവിടെ അവരുടെ കൂട്ടാളികളാൽ ബന്ധനസ്ഥനാകുന്നൂ. ചില നീക്കങ്ങളിലൂടെ രക്ഷപെടുവാൻ ഉള്ള അവൻ്റെ ശ്രമങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നതാണ് കഥ .
പല സംഭവങ്ങളുടെയും പരിസമാപ്തി മാത്രമേ നമ്മൾ അറിയുന്നുള്ളൂ..അതിനു തൊട്ടു മുന്നിൽ എന്തൊക്കെ നടന്നു എന്ന് നമുക്ക് അറിയാൻ പലപ്പോഴും കഴിയാത്തത് കൊണ്ട് തന്നെ ആ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരും നമുക്ക് കുറ്റവാളികൾ ആയിരിക്കും.എന്നാല് സംഭവങ്ങളുടെ തുടക്കം ആയിരിക്കില്ല ഒടുക്കത്തെ റിസൾട്ട് എന്ന് കൂടി ചിത്രം ഓർമിപ്പിക്കുന്നു.
മലയാളത്തിൽ ആണെങ്കിൽ ഇത്ര സത്യസന്ധമായി ഈ ചിത്രം ഇന്ന് എടുക്കുവാൻ കഴിയണം എന്നില്ല.കാരണം ഇന്നത്തെ മലയാള സിനിമ ചില ലോബികളുടെ കയ്യിൽ പെട്ട് ഇത്തരം ചിത്രങ്ങൾ വരുന്നത് മുളയിലേ നുള്ളി കളയും..
പ്ര .മോ .ദി .സം
No comments:
Post a Comment