Monday, January 17, 2022

ആൾകൂട്ട "ദുരന്തം"




ഇന്ന്  തിങ്കൾ ദിവസം നമ്മുടെ കേരളത്തിലെ കോവിഡ് രോഗികൾ ആയവരുടെ എണ്ണം ഇരുപത്തിമൂന്ന് ആയിരത്തിന് അടുത്ത് എത്തി നിൽക്കുന്നു.ഭാരതത്തിൽ താരത്തമെന്യ രോഗികളുടെ അളവ് കുറയുമ്പോൾ എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത് പതിൻമടങ്ങ് വർധിക്കുന്നത്.?


ഒരു പാർട്ടിയുടെ സമ്മേളനത്തിന് ഒത്തു കൂടിയവർ ,അവിടെ തിരുവാതിര കളിച്ചവരോക്കെ  നമ്മുടെ മനസ്സിൽ  പ്രതി സ്ഥാനത്ത് ഉണ്ടാകും.അത് തീർച്ച...



അതേ പാർട്ടിയുടെ വല്യ വല്യ ആശാന്മാർ ജാഗ്രത കുറവ് ഉണ്ടായി എന്ന് പറഞ്ഞതിൻ്റെ അടുത്ത ദിവസം  മറ്റൊരു സ്ഥലത്ത് അതേ പാർട്ടി വീണ്ടും തിരുവാതിര കളിച്ചു..എന്നിട്ട് പറയുന്ന ന്യായം തിരുവാതിര നിരോധിച്ച കലാരൂപം ഒന്നുമല്ല പോരാഞ്ഞ് നമ്മൾ അകലം പാലിച്ചാണ് തിരുവാതിര കളിച്ചത് എന്നും...പരസ്പരം കൈ മുട്ടാതെ തൊടാതെ  തിരുവാതിര കളിച്ച് എങ്കിൽ ആ കലാരൂപം അവഹേളിക്കപ്പെട്ടിരിക്കുന്നൂ എന്ന് മാത്രം.



ആ പാർട്ടി മാത്രമല്ല കുറ്റക്കാർ..അവരെ അടിച്ചാക്ഷേപിച്ച്  വിമർശനം ഉന്നയിച്ചവർ നടത്തിയ ഒരു പ്രതിക്ഷേധ പരിപാടിയിലും ഇതേ പോലെ വമ്പിച്ച ജനകൂട്ടം തന്നെയായിരുന്നു.ഇവ രണ്ടിനും കണ്ടാൽ അറിയാവുന്നവർക്ക് പോലീസ് കേസ് എടുത്തിട്ടുണ്ട്..അത് കൊണ്ട് വലിയ കാര്യം ഒന്നുമില്ല.


ആൾക്കാരെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കുക എന്നത് രാഷ്ട്രീയത്തിൽ അനിവാര്യമായി ഉള്ള കാലത്തോളം ഇത് പോലത്തെ പേക്കൂത്തുകൾ അവർ ആരായാലും  തുടർന്ന് കൊണ്ടിരിക്കും.



പാർട്ടികൾ മാത്രമാണോ പ്രശ്നം? എല്ലാ പാർട്ടിക്കാരും മതക്കാരും ഒത്തു കൂടുന്ന ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ഉള്ള ജന കൂട്ടം ശ്രദ്ധിച്ചിരുന്നു എങ്കിൽ പോലും നമ്മുടെ അറിവില്ലായ്മ പെട്ടെന്ന് മനസ്സിലാകും.


ഉത്സവങ്ങളും തിറകളിലും പെരുന്നാൾ ഒക്കെ ഓരോരോ വിശ്വാസങ്ങളുടെ നേർക്കാഴ്ചകൾ ആണ്..അത് ദൈവത്തിനു വേണ്ടി ആണ് എന്ന് കരുതി അവിടെ കൊറോണയുടെ വ്യാപനം ഇല്ലാതെ ആകുന്നില്ല....കൊറോണ പടർന്നു പിടിച്ചപ്പോൾ ഈ ദൈവങ്ങൾ ഒക്കെ നിസ്സഹായ രാകുന്നത് നമ്മൾ കണ്ടതാണ്.


അതുകൊണ്ട് നമ്മൾ തന്നെ സ്വയം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.. എല്ലാ ചടങ്ങുകളും ആൾക്കൂട്ട നിയന്ത്രണത്തിൽ നടത്തുക.അതിനു നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്..അത് കൊണ്ട് സ്വയം അറിഞ്ഞ് മനസ്സിലാക്കി ആൾക്കൂട്ടങ്ങളിൽ ഇടപെടരുത്.ആൾക്കൂട്ടങൾ സൃഷ്ട്ടിക്കരുത്.



ചടങ്ങുകളും മറ്റും അനുശാസിക്കുന്ന  നിബന്ധനകളോടെ കൊണ്ടാടുക. നമുക്ക് വേണ്ടപ്പെട്ടവരെ 

 നമ്മൾ തന്നെ സ്വയം മരണത്തിലേക്ക് തള്ളി വിടരുത്. എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഉറപ്പ് വരുത്തുക. നമ്മൾ ഒരാളിൽ നിന്നും ഒരു സമൂഹത്തിലേക്കാണ്  വിപത്തുകൾ പടർന്നു കയറുക എന്നത് എപ്പൊഴും ഓർമയിൽ വേണം..അങ്ങിനെ സ്വയം തിക്ക് തിരക്കുകളിൽ നിന്നും ഒഴിഞ്ഞു നടക്കുന്നതാണ് നമ്മൾ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം.


പ്ര .മോ. ദി. സം

No comments:

Post a Comment