Tuesday, January 4, 2022

ഉടുമ്പ്

 



വളരെയേറെ പ്രതീക്ഷയാണ് ഉടുമ്പ് ട്രെയിലർ നൽകിയത്.കലാഭവൻ മണിയുടെ വില്ലൻ വേഷം  പോലും ചില സമയത്ത്  മനസ്സിൽ വന്നു  .പക്ഷേ സിനിമയിൽ എത്തിയപ്പോൾ ട്രെയ്‌ലർ അല്ല സിനിമ എന്ന് മനസ്സിലായി..എന്നാലും താരതമെന്യ പുതുമുഖങ്ങൾ ആയ അണിയറക്കാർ ഒരുക്കിയ കണ്ണൻ താമരക്കുളം ചിത്രം വലിയ കുഴപ്പം ഇല്ല ...മുൻപ് പറഞ്ഞു പഴകിയ കാര്യങ്ങളിൽ കൂടി ആണെങ്കിൽ പോലും..







സെന്തിൽ കൃഷണ മുൻപ് മണിയായി അഭിനയിച്ചത് കൊണ്ട് തന്നെ പൂർണമായും മണി അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞു പോയിട്ടില്ല.പല രംഗങ്ങളും മണിയുടെ നിഴൽ കൂടെ കൊണ്ട് നടക്കുന്നുണ്ട്.അത് തന്നെയാണ് ട്രെയിലർ കണ്ടപ്പോൾ തോന്നുന്നതും.






ഗുണ്ടയാണ് എന്ന് അറിയാതെ അവള് അവനെ  പ്രേമിച്ചു കല്യാണം കഴിച്ചു. , നേരറിയുമ്പോൾ ദാമ്പത്യത്തിൽ ഉണ്ടാകുന്ന  അവരുടെ താളപ്പിഴകൾ വളരെ വേഗം വളർന്നു വലുതാകുന്നു. ചോരയുടെ മണം മാറ്റുവാൻ വേണ്ടിമാത്രം അവളെ പ്രാപിക്കുമ്പോൾ ഏതൊരു പെണ്ണിനും ഉണ്ടാകുന്ന നീരസം വെറുപ്പായി പടർന്നു പന്തലിക്കുന്ന സമയത്ത് ഒരു കൊലകേസിൽ പെട്ട് അവൻ ജയിൽ ശിക്ഷ അനുഭവിക്കുന്നു. ആ സമയത്ത് അടുക്കുന്ന കളികൂട്ടുകാരനെ ഉപേക്ഷിക്കാൻ പറ്റാത്ത വിധം വളർന്ന ബന്ധം അവൻ്റെ ജയിൽ മോചനത്തോടെ പല സത്യങ്ങളും അവൾക്ക് മനസ്സിലാക്കുവാൻ പ്രേരിതമാക്ന്നു...പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഉടുമ്പ് പറയുന്നത്.





പാശ്ചാത്തല സംഗീതം അരോചകം സൃഷ്ടിക്കുംമെങ്കിലും  ഫോട്ടോഗ്രഫി നന്നായി ചെയ്തിരിക്കുന്നു.സീരിയൽ നിലവാരത്തിൽ നിന്നും സംവിധായകൻ കുറച്ചു കൂടി ഉയർന്നുവന്നു എങ്കിൽ പടത്തിനു കുറച്ചു കൂടി സ്വീകാര്യത ലഭിച്ചേനെ.. അലൻസിയറ്, ഹരീഷ് പേരടി എന്നിവർ സൂപ്പർ..നല്ലൊരു അവസരം ഉണ്ടായിട്ടും നായികക്ക് ഗ്ലാമർ ഉണ്ടാക്കാൻ അല്ലാതെ അഭിനയിക്കാൻ പറ്റിയില്ല.


പ്ര .മോ .ദി .സം

No comments:

Post a Comment