"ജാങ്കോ പെട്ട് ഞാൻ " എന്നാണ് സിനിമ തുടങ്ങിയപ്പോൾ തോന്നിയത്.കാരണം ഇതേ തീം ഉള്ള സിനിമ കണ്ടിട്ട് അത്രയധികം നാളുകൾ ആയിട്ടില്ല.അത് സൂപ്പർ സ്റ്റാർ ചിത്രം ആണെങ്കിൽ ഇത് അത്ര അധികം ചിത്രങ്ങളിൽ അഭിനയിച്ച ആൾകാർ അല്ല.താരതമെന്യ നവാഗതരെ കൊണ്ട് അണിയിച്ചു ഒരുക്കിയത്..
കഴിഞ്ഞ ദിവസം "ശ്യാം സിഘ റോയ്" എന്ന തെലുഗു ചിത്രത്തെ കുറിച്ച് എഴുതിയിരുന്നു .അതിൽ പറയുന്ന കഥ കോപ്പി റൈറ്റ് ഇഷ്യൂ സ് ആണ്. വർഷങ്ങൾക്കു മുൻപേ എഴുതിയ കഥ അതേപോലെ ഒരാള് ഈ കാലത്ത് സിനിമ ആക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ..
അതിലാണെങ്കിൽ കഥ അയാള് മോഷ്ട്ടിക്കുന്നതല്ല...അയാളുടെ ഉപബോധ മനസ്സിൽ നിന്നും ഉണ്ടാവുന്നതാണ്.അവസാനം കണ്ടു പിടിച്ചു വരുമ്പോൾ എഴുതിയ ആളിൻ്റെ പുനർജന്മം...
പക്ഷേ ഈ കാര്യത്തിൽ അങ്ങിനെ പറയാൻ പറ്റില്ല ഒരേ കാലയളവിൽ വന്ന സിനിമയാണ്...ഇപ്പൊൾ ജീവിച്ചിരിക്കുന്നവരും..ഒന്ന് സൂപ്പർ ഹിറ്റ് ആയി മറ്റേത് അത്ര ഓടിയില്ല.കയ്യൂക്കു ഉള്ളവൻ കാര്യകാർ എന്നല്ലേ...നല്ല പരസ്യവും സ്റ്റാർ പവറും ഉള്ളത് ഓടി.. ങാ....എന്തെങ്കിലും ആകട്ടെ എന്ന് വെച്ച് കണ്ടു...
കാര്യങ്ങൽ ഒക്കെ രണ്ടും ഒന്നു തന്നെ. ടൈം ലൂപ്പിൽ പെട്ട് പോകുന്നത് കൊണ്ടു ഒരാൾക്ക് വരാൻ പോകുന്ന കാര്യങ്ങൾ അറിയാൻ പറ്റുന്നതും കൊലപാതകത്തിൽ നിന്ന് വരെ ആളിനെ രക്ഷിക്കുവാൻ പറ്റുന്നതും..ഒന്ന് രാഷ്ട്രീയ പാശ്ചാത്തലത്തിൽ ആണെങ്കിൽ മറ്റൊന്ന് മീഡിയ പാശ്ചാത്തലത്തിൽ...ഒന്ന് രക്ഷിക്കുന്നത് മുഖ്യമന്ത്രിയെ ആണെങ്കിൽ ഇതിൽ കലഹപെട്ട് മാറി നിൽക്കുന്ന സ്വന്തം ഭാര്യയെയും...
മുൻപും ഒരേ അവസരത്തിൽ തമിഴിൽ തന്നെ ഇതേപോലെ ഒരേ കഥ രണ്ടു ബാനറിൽ രണ്ടു നായകന്മാർ വന്നു കാണികളെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ട്..എന്തായാലും തമിൾ മക്കൾക്കില്ലാത്ത വേവലാതി നമുക്ക് എന്തിന്....
പ്ര.മോ.ദി.സം
No comments:
Post a Comment