*ഒരു സിനിമ എങ്ങിനെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റും എന്നറിയുന്ന ചില സംവിധായകർ ഉണ്ട്. ഈ കാലത്തെ കുറിച്ചും ഇപ്പോഴത്തെ പ്രേക്ഷകൻ്റെ പൾസും ശരിക്കും അറിയുന്നവർ..അതിൽ വിനീത് ശ്രീനിവാസൻ്റെ സ്ഥാനം വളരെ മുകളിൽ തന്നെ എന്ന് നിസംശയം പറയാം.
**മൂന്ന് മണിക്കൂറോളം ഉള്ള സിനിമ ലൂസിഫർ പോലെ പുലി മുരുകൻ പോലെ തില്ലടിപ്പിക്കുന്ന വകകൾ ഒന്നും ഇല്ലാതെ സാധാരണ ഒരു കഥയുമായി ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്, അമ്പരിപ്പിക്കുന്ന വഴിത്തിരിവുകൾ പോലും ഇല്ലാതെ ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ നമ്മളെ പിടിച്ചിരുത്താൻ കഴിയുന്നൊരു സിനിമ.
***സ്വന്തം പ്രോഡക്ട്ൽ നിർമാതാവിന് സംവിധായകന് എത്രത്തോളം വിശ്വാസം ഉണ്ടു എന്നതും അവരെ പ്രേക്ഷകർ എങ്ങിനെ വിശ്വസിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ കോവിഡ് കാലത്ത് ഉള്ള എല്ലാ വെല്ലുവിളികളും നേരിട്ടു സിനിമ തിയേറ്ററിൽ റിലീസ് ചെയ്തതും സെക്കൻ്റ് ഷോക്കു പോലും ടിക്കറ്റ് കിട്ടാത്ത വിധത്തിൽ ജനകൂട്ടമുണ്ടാകുന്നതും ..
**** പതിനഞ്ച് പാട്ടുകൾ ഉണ്ടായിട്ടും അത് എങ്ങിനെയൊക്കെ പ്ലേസ് ചെയ്തു എന്നത് തന്നെയാണ് വിനീതിൻ്റെ വലിയ ഒരു കഴിവ്.സിനിമക്കു ഒപ്പം അത് അങ്ങിനെ ഇഴുകി ചേർന്ന് അലിഞ്ഞു അലിഞ്ഞു പോകുകയാണ്. സാധാരണ പോലെ പ്രേക്ഷകർക്ക്
" മൂത്രം ഒഴിക്കാൻ സിഗരറ്റ് വലി ക്കുവാൻ " പുറത്തേക്ക് പോകാൻ അവസരം ഒരുക്കാതെ..സംഗീത സംവിധായകൻ ഹിശാമിൻ്റെ കൂടി സിനിമയാണ്.
*****പ്രണവ് മോഹൻലാലിൻ്റെ ഏറ്റവും മികച്ച വേഷം..പണിയറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ഉരച്ചെടുക്കാവുന്ന മാണിക്യം ആണെന്ന് പ്രണവ് തെളിയിച്ചു..മരക്കാരിൽ തൻ്റെ പ്രതിഭ അറിയിച്ചു എങ്കിലും ലാൽ എന്നൊരു വാൽ വലിയൊരു ബാധ്യത ആയിരുന്നു...
******കല്യാണി, ദർശന, അശ്വത്ത് ലാൽ എന്നിവരുടെ കൂടി സിനിമയാണ്. കൂടാതെ കുറെ പുതു മുഖങ്ങളുടെ കൂടി സിനിമയാണ്. വിനീത് അരങ്ങിലും അണിയറയിലും പുതുമുഖങ്ങളെ ഉപയോഗിക്കുന്നതും പിന്നീട് അവർ സിനിമയിൽ വലിയ വലിയ സ്ഥാനങ്ങളിൽ എത്തുന്നത് ഒക്കെ നമ്മൾ പലകുറി കണ്ടതാണ്.ഈ സിനിമയിലും നവാഗതരായ കുറെ കലാകാരൻമാർ ഉണ്ട്.
******* ഇത് വെറും പ്രണയകഥ മാത്രമല്ല..ഒരു മനുഷ്യന് ഉള്ള എല്ലാ ഇമോഷൻസും കോർത്തിണക്കി ഉള്ള ഒരു സംഗീത യാത്രയാണ് .നമ്മളുടെ ഒക്കെ മനസ്സിൽ കൂടി... "ഹൃദയ"മുള്ളവർകൊക്കെ ശരിക്കും ആസ്വദിക്കുവാൻ പറ്റുന്ന ഒരു അപൂർവ ചിത്രം.
പ്ര .മോ .ദി .സം
No comments:
Post a Comment