Monday, January 24, 2022

ശ്യാം സിംഘ റോയ്

 



പുനർജന്മം എന്നത് നിങൾ വിശ്വസിക്കുന്നുണ്ടോ?അങ്ങിനെ ഒന്ന് സാധ്യമാകുന്നു എന്ന് ഉറപ്പിക്കാനോ ഒന്നും ഇത് വരെ ആർക്കും കഴിഞ്ഞില്ല എങ്കിലും പല മതങ്ങളും ഇങ്ങിനെ ഒരു കാര്യം ഉണ്ടു എന്നു അടിവരയിട്ടു പറയുന്നുണ്ട്..അല്ലെങ്കിൽ മദ്യപുഴയും ഹൂറിമാരും ബാബ മാരും ഒന്നും മനുഷ്യ മനസ്സുകളിൽ കയറി കൂടില്ലല്ലോ.






വാസു എന്ന സംവിധായകൻ ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയപ്പോൾ ബോളിവുഡിൽ നിന്നും ഓഫർ വരികയും സിനിമയുടെ ലോഞ്ച് ചെയ്യുന്ന അവസരത്തിൽ ബംഗാളിലെ ബുക്ക് കമ്പനി കോപ്പി റൈറ്റ്ൻ്റെ  പേരിൽ  കേസ് കൊടുത്തത് കൊണ്ട് അറസ്റ്റു ചെയ്യപ്പെടുകയാണ്.







താൻ ആരുടെയും കഥ മോഷ്ടിച്ച് ഉണ്ടാക്കിയതല്ല സിനിമ എന്ന് അയാള് തറപ്പിച്ചു പറയുന്നു എങ്കിലും കോടതിയിൽ അടക്കം ആർക്കും വിശ്വസിക്കുവാൻ പറ്റുന്നില്ല..നുണ പരിശോധന ചെയ്യുമ്പോഴും അയാള് സത്യം മാത്രമാണ് പറയുന്നത് എന്ന് കോടതിക്ക് ബോധ്യമായി.എങ്കിലും ഇതെങ്ങിനെ സംഭവിച്ചു എന്ന കാര്യത്തിൽ എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ടാകുന്നു.







സംവിധായകൻ്റെ സൈക്കോളജി സ്റ്റുഡൻ്റ് ആയ സുഹൃത്ത് ഇതിൻ്റെ പിന്നിലെ രഹസ്യം തേടി പോകുന്നതാണ് കഥ.ബംഗാളിലെ പഴയ കാലവും നമ്മുടെ നാട്ടിൽ നിലനിന്ന ദേവദാസി സമ്പ്രദായം ഒക്കെ ഫ്ലാഷ് ബാക്കിൽ വരുന്ന ചിത്രത്തിൽ സായി പല്ലവി, നാനി,മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി എന്നിവർ ആണ് മുഖ്യ വേഷത്തിൽ..







തുടക്കം മുതൽ ഒടുക്കം വരെ സിനിമ നല്ല രീതിയിൽ പോകുന്നുണ്ട്.. തെലുഗു ചിത്രം ആണെങ്കിലും കുറെ ബംഗാളി സംഭാഷണം ഉണ്ടെങ്കിലും സബ് ടൈറ്റിൽ ഉള്ളത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല .തെലുഗു ചിത്രത്തിൽ സാധാരണ ഉള്ള കളർ ഫുൾ ഡക്കരേഷൻ ഒന്നുമില്ലാതെ കൃത്യമായി കഥ പറഞ്ഞു പോകുന്നുണ്ട് രാഹുൽ സങ്കത്തിയൻ സംവിധാനം ചെയ്ത ഈ മൊഴിമാറ്റ ചിത്രം


പ്ര .മോ. ദി. സം

No comments:

Post a Comment