തെലുങ്ക് സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്തത് കാണുവാൻ നല്ല "രസമാണ്".പല വാക്കുകളും മലയാളത്തിൽ മൊഴി മാറ്റുമ്പോൾ കോമഡി ആയിരിക്കും.പ്രത്യേകിച്ച് പാട്ടുകൾ..എന്നാലും രസമാണ് കൂടുതൽ ലോജിക്ക് നോക്കുന്നില്ല എങ്കിൽ...
മലയാളത്തിൻ്റെ മറ്റൊരു "പതിപ്പാണ്" ഇത്തരം സിനിമകളിൽ ഡബ്ബിങ് ചെയ്യുവാൻ ഉപയോഗിക്കുക...അത് വളരെ സോഫ്റ്റ് മലയാളം ആയിരിക്കും. ദ്വയാർത്വങ്ങളെ കൊണ്ട് വീർപ്പു മുട്ടുന്ന മലയാള സിനിമക്ക് വേണ്ടത് ഇത് തന്നെ ആണ്.അത് കൊണ്ട് തന്നെ എത്ര തല്ലിപ്പൊളി ചിത്രമായാലും മൊഴിമാറ്റ രീതി നമ്മളെ സിനിമ കാണുവാൻ പ്രേരിപ്പിക്കും.
നാഗചൈതന്യ, സായി പല്ലവി ചിത്രവും മലയാളികരിക്കുവാൻ നടത്തിയ ശ്രമത്തിൽ ചെറിയ ഒരു പോരായ്മ ഉണ്ട്..മലയാളികൾ എന്ന് വിശ്വസിപ്പിക്കാൻ അവർ രണ്ടു "കണ്ണൂർ കാരുടെ പ്രേമം ആണ് പറയുന്നത്.അതായത് കഥ മൊത്തം ഇങ്ങോട്ടേക്കു പറിച്ചു നട്ടു.
ജാതിക്കും മതത്തിനും വലിയ പ്രാധാന്യം കൊടുക്കാത്ത കണ്ണൂരിൽ തൊട്ടു കൂടായ്മയുടെ ജന്മിത്തത്തിൻ്റെ കഥ പറിച്ചു നട്ടത് പോരായ്മ ആയിപ്പോയി.ജാതിയുടെ പേരിൽ കണ്ണൂരിൽ "ചേരിതിരിവ്" കാണുവാൻ കഴിയില്ല..രാഷ്ട്രീയത്തിൻ്റെ പേരിൽ ആണെങ്കിൽ സത്യമാണ്.ചിത്രത്തിൽ നടന്ന പോലത്തെ സംഭവങ്ങൾ എന്തായാലും കണ്ണൂരിൽ നടക്കാൻ സാധ്യത ഇല്ല..
നമ്മുടെ പെണ്കുട്ടികൾ പറയുന്നത് അമ്മമാർ ശ്രദ്ധിച്ചു കേൾക്കണം.അവർ അവരുടെ ഉള്ളിൽ അടക്കിപിടിച്ചു വെച്ച പ്രശ്നങ്ങൾ ആരോടും പറയുവാൻ ആകാതെ വീർപ്പുമുട്ടുമ്പോൾ സമയമില്ല എന്ന് പറഞ്ഞു അമ്മമാർ മാറി കളയരുത്.അത് ജീവിതത്തിൽ ഉടനീളം അവരെ മനസംഘർഷത്തിൽ നയിക്കും..അവർ പറയുന്ന ചെറിയ കാര്യം പോലും നല്ലത് പോലെ ശ്രവിക്കണം.
അപരിചിതരെ ഇടപഴകുവാൻ അനുവദിക്കുമ്പോൾ എന്തിന് സ്വന്തം വീട്ടിൽ ഉളളവർ സ്പർശിക്കുമ്പോൾ പോലും ടച്ചിംഗ് പാർട്സ് ഏതാണ് നോൺ ടച്ചിംഗ് പാർട്സ് ഏതാണ് എന്ന് കുട്ടികൾക്ക് ഒരു ബോധം നമ്മൾ മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ സൃഷ്ടിച്ചു കൊടുക്കണം..അല്ലെങ്കിൽ ചില സംഭവങ്ങളുടെ പിരിമുറുക്കം കൊണ്ടവരുടെ ഭാവി പോലും അവതാളത്തിൽ ആകും.
പ്ര .മോ .ദി .സം
No comments:
Post a Comment