Friday, January 7, 2022

കോളാമ്പി

 



രൺജിപണിക്കർ  എഴുത്ത് കാരൻ മാത്രമല്ല നല്ലൊരു നടനാണ് എന്ന്  കുറച്ചു വർഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ്.


കോളാമ്പി എന്ന രാജീവകുമാർ ചിത്രം അത് അരക്കിട്ട് ഉറപ്പിക്കുന്നു .രോഹിണിയും ചേർന്നുള്ള കോംബിനേഷൻ സീനുകൾ ശരിക്കും അതിശയിപ്പിക്കുന്നത് തന്നെയാണ്.സുരേഷ് കുമാർ എന്ന നിർമാതാവ് ചില ചിത്രങ്ങളിൽ  അഭിനയിച്ചു തുടങ്ങിയെങ്കിലും ഈ ചിത്രത്തിൽ കൂടി ഞാനും മികച്ച നടൻ എന്ന് കാട്ടി തരുന്നു.





കോളാമ്പി എന്ന ലൗഡു സ്പീക്കർ നിരോധിച്ചപ്പോൾ പെരുവഴിയിൽ ആയിപോയ കുറെയേറെ പേര് ഉണ്ടു നമ്മുടെ നാട്ടിൽ.. പണം കയ്യിൽ ഉള്ള ചിലരൊക്കെ ആനുപാതികമായി മറ്റ് കാര്യങ്ങൽ ചെയ്തു  ആ രംഗത്ത് പിടിച്ച് നിന്നെങ്കിലും കുറെ "കോളാമ്പി" മാത്രം കൈമുതൽ ഉളളവർ ഒന്നും ചെയ്യുവാൻ കഴിയാതെ  അത് സൂക്ഷിച്ചു കാലം കഴിച്ചു.






പാട്ട് എഴുതി കൊടുത്താൽ കാപ്പി കിട്ടുന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞാണ്  ബിനാലെക്ക് വന്ന  അരുന്ധതി അത് അന്വേഷിച്ചു ആ തെരുവിൽ  എത്തുന്നത്..അവിടെ ഉള്ള അച്ഛനും അമ്മയും  പരിചയത്തിൽ കൂടി അവൾക്ക് സ്വന്തം അച്ഛനും അമ്മയും ആകുന്നു. കോളാമ്പിയൂം പാട്ടും കൊണ്ട് കാലം കഴിച്ചു കൂട്ടുന്ന അവരുടെ അമൂല്യ ശേഖരങ്ങൾ ബിനാലെയിൽ കൂടി ലോകത്തിന് പരിചയപ്പെടുത്തുവാൻ അരുന്ധതി ശ്രമിക്കുന്നതാണ് കഥ.






അതിനിടയിൽ ആ അച്ഛനും അമ്മയും ആരാണ് എന്ന് ഉള്ള ഒരു സസ്പെൻസ് കൂടി ഉണ്ട്..പതിഞ്ഞ താളത്തിൽ രമേശ് നാരായൺ സംഗീതത്തിൽ കൂടി യാത്ര ചെയ്യുന്ന ചിത്രം നല്ല സിനിമ ഇഷപെടുന്നവരെ ആകർഷിക്കും.ഓഫ് ബീറ്റ് സിനിമ ആയത് കൊണ്ട് തന്നെ എല്ലാവർക്കും ആസ്വാദനം നൽകണം എന്നില്ല.


പ്ര .മോ. ദി .സം

No comments:

Post a Comment