Friday, January 21, 2022

ഭൂതകാലം

 



നമ്മൾ കണ്ട അവിശ്വസനീയമായ കാഴ്ച മറ്റൊരാളോട് പറയുമ്പോൾ അവർ ഒരിക്കലും വിശ്വസിക്കണം എന്നില്ല..വിശ്വാസയോഗ്യമായ കാര്യം അല്ലാത്തത് കൊണ്ടു തന്നെ നമ്മളെ അവൻ വല്ല കുഴപ്പവും ഉള്ള ആള് ആയി കരുതും ചിലപ്പോൾ മാനസിക രോഗിയായ ആൾ ആയി പോലും ...






ഭൂതകാലം കണ്ടപ്പോഴും എനിക്ക് ചിത്രത്തിലെ നായകൻ്റെ അവസ്ഥ തന്നെയാണ് തോന്നിയത്.പുതുമുഖ സംവിധായകൻ  രാഹുൽ സദാനന്ദൻ നമ്മളോട് അവിശ്വസനീയമായ കാര്യം പറയാൻ ശ്രമിച്ചു പരാജയപ്പെട്ടു പോകുകയാണ്.അതും ഈ കാലത്ത്...







എങ്കിലും  തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ലാഗിങ് ഒഴിവാക്കി കുറച്ചു കൂടി സ്പീഡിൽ കഥ പറയുവാൻ ശ്രമിച്ചു എങ്കിൽ നല്ലൊരു ഫീൽ തന്നേനെ...പേടിപ്പിക്കും പേടിപ്പിക്കും എന്ന് കരുതി അവസാനം വരെ ഇരുന്നു എങ്കിലും സിനിമ അവസാനിക്കും വരെ പേടിയെ തോന്നിയില്ല...പേടിപ്പിക്കാൻ ശ്രമിച്ചത്  പോലുമില്ല.സിനിമ കഴിഞ്ഞ് എഴുനെറ്റപ്പോൾ പൂച്ച തട്ടി താഴെയിട്ട പ്ലേറ്റിൻ്റെ ശബ്ദം കേട്ടാണ് കുറച്ചെങ്കിലും പേടിച്ചത്.







തുടക്കത്തിൽ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസിനും സിബിമലയിലിനും നന്ദി പറയുന്നുണ്ട്...അതെന്തിനായിരിക്കും എന്നൊരു ജിജ്ഞാസ ഉള്ളിലിര്ന്നുവെങ്കിലും ഏതാണ്ട് സിനിമ അവസാനത്തോടെ അത് മനസ്സിലാക്കുവാൻ പറ്റും.






സ്വന്തം സിനിമയായാൽ എന്ത് പോ ക്‌റിത്തരവും കാണിക്കാമല്ലോ എന്ന് പറഞ്ഞതുപോലെ ഷെയിൻ നിഗം നിർമിച്ചത് കൊണ്ട് തന്നെ അയാള് എഴുതി സംഗീതം നൽകി പാടിയ ഒരു പാട്ട് കൂടി ചിത്രത്തിൽ ഉണ്ട്.ഗോപി സുന്ദർ നൽകിയ ബാക് ഗ്രൗണ്ട് മ്യൂസിക് ചിത്രത്തിനു  മുതൽക്കൂട്ടാണ്..


പ്ര .മോ .ദി .സം

No comments:

Post a Comment