കപിൽ ദേവ്..ഇന്ത്യൻ ക്രിക്കറ്റിന് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത ക്യാപ്റ്റൻ.അതുവരെ നമ്മളെ ദുർബലരായ എതിരാളികൾ ആയി മാത്രം കണ്ട ലോകത്തെ സകല "ദാരിദ്ര്യവും" ഉള്ള ഒരു ടീമിനെ കൊണ്ട് മികച്ച പ്രകടനം നടത്തിച്ചു ലോകകപ്പ് നേടി കണ്ണ് തുറപ്പിച്ച നായകൻ.
കബീർ ഖാൻ പറയുന്നത് ആ ലോകകപ്പിൻ്റെ മാത്രം കഥയാണ്. ആ ടീമിൻ്റെ നായകൻ ചിത്രത്തിലെ നായകൻ കൂടിയാകുന്നു .സകല പരിമിതികളും ഉള്ള ഒരു ടീമിനെ ഇംഗ്ലണ്ടിൽ ലോകകപ്പിന് വിടുന്നു .ഇന്നത്തെ പോലെ പണത്തിൻ്റെ കൊഴുപ്പ് ക്രിക്കറ്റിൽ ഇല്ലാത്തത് കൊണ്ട് എല്ലാ തരത്തിലും ദാരിദ്രം തന്നെ ആയിരുന്നു ,ദുർബല ടീം ആയത് കൊണ്ടുള്ള അവഗണന വേറെയും..എല്ലാം അവർ സഹിച്ചു .
നിശ്ചയ ദാർഡ്യവും കഠിന പ്രയത്നവും കൊണ്ട് ആദ്യ മൽസരത്തിൽ ലോക ചാമ്പ്യൻമാരായ മുട്ട് കുത്തിച്ച് എങ്കിലും ലോകം അത് "ലക്കി വിൻ" ആയി മാത്രം കാണുമ്പോഴും കപിലും ചെകുത്തൻമാരും മനസ്സ് കൊണ്ട് തകരുനില്ല.
പ്രസ്സ് മീറ്റിംഗിൽ നമ്മൾ ഫൈനൽ കളിക്കും എന്ന് കപിൽ പറയുമ്പോൾ പുച്ഛിച്ചു ആർത്ത് ചിരിക്കുന്ന മാധ്യമ പ്രവർത്തകരും കപിലിൻ്റെ മനോധൈര്യം കളയുന്നില്ല..ഓരോ കളിക്കാരനും ഉള്ളിൽ ഉള്ളത് എന്താണെന്ന് ശാസിച്ചു കൊണ്ടും കെട്ടിപിടിച്ചു കൊണ്ടും കപിൽ മനസ്സിലാക്കി കൊടുക്കുന്നു.
ക്യാപ്റ്റൻ്റെ പ്രചോദനം ഉൾകൊണ്ട് അവർ അവരുടെ കളി പുറത്തെടുക്കുബോൾ ഇന്ത്യക്ക് ലോകകപ്പ് കിട്ടുന്നു.അതും അതുവരെ ലോക ക്രിക്കറ്റിൽ ഉണ്ടായിരുന്ന മഹാരഥന്മാർ ഒക്കെ നോക്കി നിൽക്കുമ്പോൾ...ലോക ചാമ്പ്യൻമാരായ വിൻഡീസിനെ മലർത്തിയടിച്ച്....
കുറച്ചു സിനിമാറ്റിക് രംഗങ്ങൾ സൃഷ്ടിച്ചു എങ്കിലും ക്രിക്കറ്റ് പ്രേമികളെ ത്രിൽ അടുപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തകർച്ചയിൽ നിന്നും കപിലിൻ്റെ സെഞ്ചുറി ലോക റിക്കാർഡ്, മാരക വെസ്റ്റ് ഇന്ത്യൻ ബൗളിംഗിൽ വെങ്ങ് സർക്കരുടെ പരിക്ക്, എപ്പൊഴും രക്ഷകൻ ആകുന്ന മോഹീന്ദ്ധർ അമർനാഥ്, ഭയം ഇല്ലാതെ ബാറ്റ് വീശുന്ന ശ്രീകാന്ത്,യസ്പാൽ ശർമ,അത്യാവശ്യ ഘട്ടങ്ങളിൽ ക്യാപ്റ്റന് ഉപദേശം നൽകുന്ന ഗവാസ്കർ, ബൗളിംഗിൽ തിളങ്ങിയ ശാസ്ത്രി, മധൻ ലാൽ, സന്ധു...പിന്നെ കിർമാണി അങ്ങിനെ എല്ലാവരെയും പരാമർശിച്ചു തന്നെയാണ് സിനിമ.
അത് കൊണ്ട് തന്നെ ഇത് കപിലിൻ്റെ മാത്രം കഥയല്ല..ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയുടെ കഥയാണ്...അവിടെ നിന്നാണ് നമ്മുടെ നാട്ടിൽ ക്രിക്കറ്റ് വേരോട്ടം തുടങ്ങിയത്....പിന്നെ "ദാദ"യിലൂടെ ആരും പേടിക്കുന്ന ടീമായി..ഇവർ രണ്ടുപേരും വാർത്തെടുത്ത ടീമിൽ പിന്നെ പ്രതിഭകൾ വന്നു നിറഞ്ഞു... പിന്നെപിന്നെ തുടർച്ചയായി വിജയകൊടികൾ ആരു വന്നാലും പാറിപ്പിച്ച് കൊണ്ടിരുന്നു .
അതുകൊണ്ട് ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണ് കപിൽ ദേവ് പിന്നെ 1983.
പ്ര .മോ. ദി .സം
No comments:
Post a Comment