Thursday, January 13, 2022

ബ്ലഡ് മണി

 


പേര് സൂചിപ്പിക്കുന്നത് പോലെ ചോരയുടെ പണത്തിൻ്റെ കഥയാണ്.വിദേശങ്ങളിൽ കൊല്ല പെട്ട ആളുടെ ആശ്രിതർക്ക്  അവർ ആവശ്യപ്പെടുന്ന പണം കൊടുത്താൽ, അത് പ്രകാരം അവർ മാപ്പ് എഴുതി നൽകിയാൽ കുറ്റവാളി ജയിൽ മോചിതനാകും.അങ്ങിനെ കൊടുക്കുന്ന പണത്തിനാണ് ബ്ലഡ് മണി എന്ന് പറയുന്നത്.ഇത് പ്രകാരം പല വിദേശികളും പുതു ജന്മത്തിലെക്കു വന്നിട്ടുണ്ട്.







തമിൾ നാട്ടിൽ നിന്നും കുവൈറ്റിൽ ജോലിക്ക് പോയ സഹോദരങ്ങൾ ഇങ്ങിനെ ഒരു സംഭവത്തിൽ പെട്ട് പോകുകയും അവർ ആവശ്യപ്പെട്ട പണം സ്വരൂപിച്ച് കൊടുത്തിട്ടും തൂക്കുകയർ എന്ത് കൊണ്ട് കിട്ടി എന്ന് അന്വേഷിക്കുന്ന ഒരു മാധ്യമപ്രവർത്തകയുടെ കഥയാണ് ഈ തമിൾ ചിത്രം.





വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൻ്റെ ആവിഷ്കാരം കൂടിയാണിത്.ദരിദ്രകുടുബത്തിന് അവർ ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം ആയത് കൊണ്ട് തന്നെ അതുണ്ടാക്കുവാൻ പറ്റുന്നില്ല എങ്കിലും  എങ്ങിനെയോ അഞ്ച് ലക്ഷം രൂപ വസ്തുവും മറ്റും വിറ്റ് ഉണ്ടാക്കുകയും ബാക്കി   പലരുടെയും ശ്രമത്താൽ ഒരു ട്രസ്റ്റ് നൽകുകയും ചെയ്യുന്നു ..എന്നിട്ടും ഈ പണം അർഹരുടെ കയ്യിൽ എത്തിപെട്ടിട്ടില്ല എന്ന് മനസ്സിലാക്കിയ മാധ്യമ പ്രവർത്തക അതിനു പിന്നാലെ പോകുകയും ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്.




ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങൾ ഇടപെട്ടത് കൊണ്ടാണ് ഇരുപത്തി അഞ്ച് ലക്ഷം കിട്ടുന്നത് എന്നും ജാതി മതം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന അദ്ദേഹത്തിൻ്റെ പിതാവാണ് പാണക്കാട് ശിഹാബ് തങ്ങൾ എന്നും ചിത്രത്തിൽ എടുത്ത് പറയുന്നുണ്ട്.നന്മകൾ ലോകം അറിയട്ടെ എന്ന നിലക്ക് ഇത്തരം വെളിപ്പെടുത്തലുകൾ സ്വാഗതാർഹം തന്നെയാണ്.പ്രത്യേകിച്ച് മലയാളി ആണോ മുസ്ലിം ആണോ എന്നൊന്നും നോക്കാതെ ജീവൻ രക്ഷിക്കുവാൻ ഇടപെട്ട ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.


പ്ര .മോ .ദി. സം

No comments:

Post a Comment