)
കരിമ്പ് കൃഷി ചെയ്ത് കൊണ്ട് സമൃദ്ധമായ ഗ്രാമത്തിൽ കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികൾക്ക് ഒരനുജൻ മാത്രം ആണുള്ളത് .ഗൃഹനാഥൻ്റെ അനുജൻ വിവാഹം ചെയ്യുന്നതോടെ കുട്ടികൾ അമ്മയുമായി അകന്നു ചെറിയമ്മയുടെ സാമീപ്യം മാത്രം ആഗ്രഹിക്കുന്നു ..ഇത് അമ്മയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു എങ്കിലും ഗർഭിണിയായ ചെറിയമ്മയുടെ പ്രസവത്തോടെ കുട്ടികളെ തിരികെ കിട്ടുമെന്ന് വിശ്വസിക്കുന്നു .
പക്ഷേ കാലം പോകുംതോറും അവരുടെ ബന്ധം ദൃദമാകുന്നത് അവരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
കുട്ടികളെ അമ്മയ്ക്ക് തിരിച്ചുകൊടുക്കാൻ ഭർത്താവ് നിർബന്ധിച്ചിട്ടും അനുസരിക്കാത്ത അവള് തൻ്റെ കാര്യത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു.
അവർ തമ്മിലുള്ള വഴക്കിനിടയിൽ അവളുടെ കയ്യിലെ കത്തി കൊണ്ട് ഭർത്താവ് കൊല്ലപ്പെടുകയും ചെയ്യുന്നു. അതിൽ മനംനൊന്തു ആ കുട്ടികളുമായി എട്ടാം മാസം ഗർഭിണിയായ അവള് കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നു.
പിന്നീട് ആ വീട്ടിൽ ഗർഭിണി ആകുന്ന സ്ത്രീകൾ എട്ടാം മാസം ആകുമ്പോൾ കൊല്ലപ്പെടുകയോ ഗർഭം അലസി പോവുകയോ ചെയ്യുന്നു.
നഗരത്തിൽ കടം കയറി ഒളിച്ചു താമസിക്കുവാൻ തങ്ങളുടെ ഡ്രൈവറുടെ നാട്ടിൽ എത്തുന്ന ദമ്പതികൾ ഈ വീട്ടിൽ താമസിക്കേണ്ടി വരുന്നു. എട്ട് മാസം ഗർഭിണിയായ അവള് ഇതേ പ്രശ്നം അനുഭവിക്കുമ്പോൾ ഇതിൻ്റെ കാരണം കണ്ടുപിടിക്കുവാൻ നിശ്ചയിക്കുന്നു. അവള് അവളുടെ വഴിയിൽ കൂടി സത്യം തേടി പോകുമ്പോൾ നമ്മൾ അതുവരെ വിശ്വസിച്ചത് അല്ല യഥാർത്ഥ സംഭവം എന്ന് മനസ്സിലാക്കുന്നു .
ഗുൽഷൻ കുമാറിൻ്റെ കമ്പനി നിർമിച്ച ഈ ചിത്രം അനേകം ഹൊറർ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് എങ്കിലും ചിത്രത്തിൻ്റെ മെല്ലെ പോക്ക് ആസ്വാദനം കുറക്കുന്നു .
പ്ര .മോ .ദി .സം
No comments:
Post a Comment