വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം ചെറിയ വയസ്സിൽ തന്നെ നായകനെ ഗൾഫിൽ അയക്കുന്നു.അനിയത്തിയുടെ രോഗം കൊണ്ട് കടം കയറി വീട് മുടിഞ്ഞു പോകും എന്നായപ്പോൾ അവൻ്റെ അപ്പന് മറ്റു വഴികൾ ഇല്ലായിരുന്നു.
വിദ്യാഭ്യാസത്തിൽ നിന്നും അച്ഛനമ്മമ്മാരുടെ സരക്ഷണത്തിൽ നിന്നും അനിയത്തിയുടെ കൊഞ്ചലും കൂട്ടുകാരിയുടെ സാമീപ്യവും ഒക്കെ നഷ്ട്ടമാവുംപോൾ അവൻ തീർത്തും ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്നു.ക്രമേണ അവനിൽ അച്ഛനോടുള്ള വിദ്വേഷം വളരുന്നു.അതവൻ എല്ലായ്പ്പോഴും പ്രകടിപ്പിക്കുന്നു.
അനിയത്തിയുടെ മരണം അവനെ തിരികെ വീണ്ടും നാട്ടിലേക്ക് എത്തിക്കുന്നു. സ്വന്തം വീട്ടിൽ ആരോടും അധികം ഇടപഴുകാതെ ഏകനായി നിൽക്കുന്ന അവൻ്റെ മുന്നിൽ അവനു കാണുവാൻ മാത്രമായി അനിയത്തി പ്രത്യക്ഷപ്പെടുന്നു.പിന്നെ അവളുടെ ഓരോരോ ആഗ്രഹങ്ങൾ അവൻ ചെയ്തു കൊടുക്കുന്നു. യാത്ര ചെയ്യുന്നു...കൂട്ട് കാരെ കാണുന്നു.കൂട്ടത്തിൽ അവൻ്റെ നഷ്ടപ്പെട്ടു പോയി എന്ന് വിചാരിച്ച ആഗ്രഹങ്ങൾ അവളും നടത്തി കൊടുക്കുന്നു.
നമ്മൾ ഏറ്റവും സ്നേഹിച്ച ആൾ, എപ്പൊഴും ഒന്നിച്ചു വേണം എന്ന് ആഗ്രഹിക്കുന്ന ആൾ ,മരിച്ചു പോയാൽ നമുക്ക് മാത്രം കാണാൻ പറ്റുന്ന രീതിയിൽ വരുമെന്ന വിശ്വാസം അവനെ കൊണ്ട് ഇങ്ങിനെ പലതും ചെയ്യിക്കുന്നതാവാം...വെറും തോന്നൽ...അല്ലെങ്കിൽ അവനു കാണാൻ മാത്രം അവനെ അത്രക്ക് ഇഷ്ട്ടമുള്ള അവളുടെ ആത്മാവ് അവിടെ മറ്റാരും കാണാതെ വന്നിട്ടുണ്ടാകാം...അതൊക്കെ സംവിധായകൻ ഓരോരുത്തരുടെ ചിന്തകൾക്ക് വിടുന്നു.വിശ്വസിക്കാം വിശ്വസിക്കാതെ ഇരിക്കാം..
ഈ കഥ കേട്ടിട്ടുണ്ടോ? ഇത്തരം കഥയുള്ള ഒരു സിനിമ കണ്ടിട്ടുണ്ടോ?തീർച്ചയായും പലരും കണ്ടിട്ടുണ്ടാകും അഞ്ജലി മേനോൻ പൃഥ്വിരാജ്,നസ്രിയ,ഒരു വാൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ "കൂടെ"
എന്ന ചിത്രത്തിൻ്റെ തെലുഗു റീ മേക്ക് ആണ് ഈ ബ്രോ.
അഞ്ജലി മേനോൻ ചെയ്തതിൽ കുറെ വെട്ടി ഒതുക്കി നല്ല രീതിയിൽ ചിത്രം മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്..നടീനടന്മാരുടെ പ്രകടനവും കൊള്ളാം..
പ്ര .മോ. ദി. സം
No comments:
Post a Comment