ചേരി പ്രദേശം ഒരു നഗരത്തിൻ്റെ ശോഭ കെടുത്തുന്നു എന്നാണ് ഭരണാധികാരികളുടെ പലരുടെയും മനസ്സിലിരിപ്പ്..അങ്ങനെയുള്ള പല കാരണങ്ങൾ ഒക്കെ ഉണ്ടാക്കി അവിടുത്തെ ജനങ്ങളെ അവിടുന്ന് നഗരത്തിന് പുറത്ത് പുനരധിവാസം നടത്തി ആ സ്ഥലം വലിയ വിലക്ക് ലാൻഡ് മാഫിയക്ക് മറിച്ച് കൊടുക്കുന്നു.ഇന്ന് നമ്മുടെ പല നഗരത്തിലെയും സ്ഥിതി ആണിത്.
പുനരധിവാസം എന്ന പേരിൽ നഗരത്തിൽ നിന്ന് അകലെ കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കി അവരെയൊക്കെ അവിടെ താമസിപ്പിക്കും..ശരിക്കും അവർക്ക് അതൊരു ജയിൽ തന്നെയായിരിക്കും..നഗരത്തിൽ എന്ത് കുറ്റകൃത്യം നടന്നാലും പോലീസും മറ്റും ആദ്യം എത്തുന്നതും ഇവിടുത്തെ ആളുകളെ തേടി തന്നെ ആയിരിക്കും.അവരൊക്കെ മുൻപ് തന്നെ അതൊക്കെ വിട്ട് പുതിയ ജീവിതം തുടങ്ങി എങ്കിലും പോലീസുകാർക്ക് "കുറ്റവാളി"യായി ആളുകളെ കിട്ട്വാൻ എളുപ്പം ഇവിടെ ആയത് കൊണ്ട് അവർ ഇവിടെ തന്നെ ഇറങ്ങും.
അത് മനസ്സിലാക്കി രാഷ്ട്രീയക്കാരും ഗുണ്ടകളും അവരുടെ താവളം ഇവിടേക്ക് കൂടി വ്യാപിക്കുംപോൾ ഇവിടേക്ക് കുറ്റകൃത്യങ്ങൾ വീണ്ടും വരികയാണ്. അങ്ങിനെ രാഷ്ട്രീയക്കാർക്കും ഗുണ്ടകൾക്ക് വേണ്ടിയും ഒരു കൂട്ടം ചെറുപ്പക്കാർ ബലിയാടായി മാറി ജീവിതം നശിപ്പിച്ചു പോകുന്ന കഥയാണ് ജയിൽ.
വസന്തബാലൻ സംവിധാനം ചെയ്ത് ജി.വി. പ്രകാശ് കുമാർ,രാധിക ശരത് കുമാർ, അബർനതി എന്നിവർ അഭിനയിച്ച സിനിമ ചേരിയിലെ ജനങ്ങളുടെ കഥ പറയുന്നു.അവിടെ പാശം ഉണ്ടു വെറുപ്പ് ഉണ്ടു പ്രതികാരം ഉണ്ടു പ്രേമം ഉണ്ടു കളിച്ചിരികൾ ഉണ്ടു അങ്ങിനെ എല്ലാം....
പ്ര .മോ. ദി .സം
No comments:
Post a Comment