ചില പോലീസുകാരുണ്ട്.ജോലിയിൽ നിന്നിറങ്ങിയാൽ പിന്നീട് അവിടുത്തെ സംഭവങ്ങൾ നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുവാൻ വേണ്ടി സിനിമയിലൂടെ നമ്മളോട് സംവദിക്കുന്നവർ.
ജോലിയിൽ ഇരിക്കുമ്പോൾ മേലുദ്യോഗസ്ഥനോട് ചെയ്യാൻ പറ്റാത്ത കാര്യങ്ങള് തൻ്റെ തൂലികയിൽ കൂടി പറഞ്ഞു അവരുടെ ഉള്ളിൽ നീറി കിടക്കുന്ന " പ്രതികാരം" അഭ്രപാളികളിൽ കൂടി ചെയ്യുന്നവർ.
ഇതുപോലത്തെ അനേകം സിനിമകൾ ഈ വർഷം തന്നെ വന്നു എങ്കിലും ഓരോ സിനിമയും വ്യതസ്ത സംഭവങ്ങൾ പറയുന്നത് കൊണ്ട് കണ്ടിരിക്കാം.
റിയലസ്റ്റിക്ക് എന്ന പേരിൽ "റീൽസ് "സിനിമയാക്കുന്നത് ഇപ്പൊൾ പതിവായിരിക്കുന്നു.
ഒരു രാത്രിയിൽ റോന്തു ചുറ്റി നടക്കുന്ന രണ്ടു പോലീസുകാർ വല്യ സീരിയസ് അല്ലെന്നു കരുതി "ഒഴിവാക്കുന്ന" ഒരു കാര്യം അവരുടെ ജോലിയെ ബാധിച്ചപ്പോൾ അവർ സ്വതന്ത്രമായ അന്വേഷണത്തിൽ കൂടി സത്യം കാണുവാൻ ശ്രമിക്കുന്നതാണ് രത്തീന സംവിധാനം ചെയ്ത സിനിമ പറയുന്നത്.
ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ജയിക്സ് ബിജോയിയുടെ സംഗീതം കൊണ്ട് ത്രില്ലിംഗ് മൂഡ് ലേക്ക് വരുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment