Sunday, January 30, 2022

മേപ്പടിയാൻ

 



ഉണ്ണി മുകന്ദൻ വർഷങ്ങളായി ഇവിടെ ഉണ്ട്..നല്ല കഴിവുള്ള നടൻ ആയിട്ടും പലരുടെയും നിഴലിൽ ഒതുങ്ങേണ്ടി വന്നവൻ..ചില സിനിമകളിൽ നായകനെ വരെ കടത്തിവെട്ടി പ്രകടനം നടത്തിയിട്ടുണ്ട്... അതിൽ നിവിനും ദുൽഖറും മമ്മൂട്ടിയും വരെ ഉൾപ്പെടും.. അപ്പോൾ സ്വാഭാവികമായും അയാളെ ഒതുക്കാൻ അവരുടെയൊക്കെ ചുറ്റുവട്ടം ഉള്ള ആൾകാർ ശ്രമിക്കും. അതായിരിക്കും സംഭവിച്ചതും..



തൻ്റെ കഴിവ് മുഴുവൻ പ്രകടിപ്പിക്കുവാൻ ഉണ്ണിക്ക് കിട്ടിയ അവസരമായിയിക്കും മേപ്പടിയാൻ എന്ന തിരക്കഥ..അത് കൊണ്ട് തന്നെയായിരിക്കും ഈ ചിത്രം ആർക്കും വിട്ട് കൊടുക്കാതെ നിർമാണം കൂടി ഏറ്റെടുക്കുവാൻ അദേഹം നിർബന്ധം പിടിച്ചത്...




ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി എന്ന് മാത്രമല്ല നല്ലൊരു സിനിമയാണ് വിഷ്ണുമോഹൻ എന്ന നവാഗത സംവിധായകൻ കഥയും തിരക്കഥയും ഒരുക്കി നമുക്ക് തന്നിട്ടുള്ളത്.



"ഹൈന്ദവ ബിംബങ്ങൾ" കൊണ്ട് വിവാദം സൃഷ്ടിക്കുവാൻ ചിലർ ശ്രമിച്ചത് എന്തിനാണ് എന്ന് ഇനിയും മനസ്സിലാകുന്നില്ല..എന്തായാലും ഉർവശി ശാപം സിനിമക്ക് ഉപകാരം ആയിരിക്കുന്നു എന്നാണ് സൂപ്പർ ഹിറ്റായ ചിത്രം തെളിയിക്കുന്നത്.




ഒരു പണിയും ഇല്ലാതെ പോത്തിറച്ചി തിന്നു എല്ലിന് ഇടയിൽ  കുത്തിയ കുറെയെണ്ണം വിഷങ്ങൾ ആയി സമൂഹത്തിൽ ഉണ്ടു...അവരൊക്കെ തന്നെയാണ് ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി സമൂഹത്തിൽ കുത്തിതിരിപ്പു ഉണ്ടാക്കാൻ ശ്രമിക്കുന്നത്




ഇത് നമ്മുടെ കഥയാണ്..നമ്മളിൽ ഒരാളാണ് ഉണ്ണിയുടെ ജയകൃഷ്ണൻ.. ശുദ്ധൻ ആയ ഒരാള് ഒരു സ്ഥലം പ്രമാണം ചെയ്യുവാൻ വേണ്ടി ഉള്ള അലച്ചിലും അത് കുടുംബത്തെ എങ്ങിനെ ബാധിക്കുന്നു എന്നും അതിനിടയിൽ ആരൊക്കെ കളിക്കുന്നു എന്നതുമാണ് സിനിമ പറയുന്നത്.




ഇതിൻ്റെ ഒക്കെ  പിറകിൽ പോയ ഒരാള് ഈ കാര്യത്തിൽ  അനുഭവിച്ച  പ്രശ്നങ്ങൾ ടെൻഷൻ  മറ്റു സത്യങ്ങൾ  ഒക്കെയും അനുഭവപ്പെട്ട ആളിന് മനസ്സിലാകും..വെറുതെ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി  സ്ഥലം വാങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാകില്ല അവർ  സിനിമയിൽ കാണുന്നത് മറ്റു പലതും ആയിരിക്കും..


പ്ര .മോ. ദി .സം

Saturday, January 29, 2022

പ്രിയുരാലു

 



മറ്റൊരാൾ ചെയ്ത തെറ്റ് നമ്മുടെ ജീവിതത്തിൽ   ഉടനീളം വലിയ ആഘാതവും വിഷമവും  സൃഷ്ടിച്ചു എങ്കിലും അത്  മറന്ന് നമ്മളും അതേ തെറ്റ്  ആവർത്തിക്കുന്നത് കൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ അത് വലിയ പ്രശ്നങ്ങൾ   സൃഷ്ടിക്കും എന്ന് നമ്മൾക്ക് എന്ത് കൊണ്ടാണ് മനസ്സിലാക്കുവാൻ വൈകി പോകുന്നത്?






ഇതാണ് മനുഷ്യൻ്റെ കാര്യം.. എത്ര കൊണ്ടാലും പഠിക്കുവാൻ അല്പം സമയം എടുക്കും.അച്ഛൻ്റെ മറ്റൊരു റിലെഷൻ "കാരണം" അമ്മ മരിച്ചു പോകുകയും അച്ഛൻ അവൾക്കൊപ്പം പോയത് കൊണ്ട് അനാഥയായ കുട്ടി വളർന്നപ്പോൾ വിവാഹിതനായ ഒരുവനുമായി റിലേഷൻ ഉണ്ടാവുന്നതും അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി വരുവാൻ അയാൾക്ക് ഒരു കൊച്ചു ഉണ്ടാകുന്നത് വരെ സമയം എടുക്കുന്നതും ആണ് കഥ







മനുഷ്യ ബന്ധങ്ങൾ ഏതു വഴിയിൽ കൂടിയാണ് പോകുന്നത് എന്ന് പറയുവാൻ ആകില്ല.ഒരാളെ ഇഷ്ട്ടപെട്ടു പോയാൽ അയാളിലെ നന്മകൾ മാത്രം കാണുന്ന നമ്മൾ "ഉന്തി തള്ളി" നിൽക്കുന്ന അയാളിലെ പ്രശ്നങ്ങൾ മനഃപൂർവം അവഗണിക്കുന്നു.






ഭാര്യ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുന്ന രണ്ടു പേരുടെ കഥയാണ് ഇത്.ഒന്ന്  മെയിൻ കഥയാണ് മറ്റൊന്ന് ഇതുമായി ബന്ധപ്പെട്ട വേറെ ഒന്ന്..രണ്ടാമത്തെ ബന്ധം കൊണ്ടുണ്ടാകുന്ന ദുരന്തം മെയിൻ കഥയിലെ കമിതാക്കൾക്ക് തങ്ങൾ ചെയ്യുന്ന തെറ്റ് മനസ്സിലാക്കുവാനും കണ്ണ് തുറക്കുവാനും കാരണമാകുന്നു.






രാമരാജ നിർമ്മാണവും സംവിധാനവും ചെയ്ത ചിത്രത്തിൽ കുറെ ചൂടൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്..എന്ന് വെച്ച് "ബിരിയാണി" കിട്ടും എന്ന് വിചാരിക്കരുത്.


 പൃഥ്വി മേധവ,കൗശിക് റെഡ്ഡി,മൗനിക, സായ് കാമാക്ഷി എന്നിവരാണ് ഈ മൊഴിമാറ്റ തെലുഗു ചിത്രത്തിൽ  മുഖ്യ റോളിൽ.


പ്ര .മോ .ദി .സം

Friday, January 28, 2022

കൊറോണ ദേവിയെ നമഃ

 



കൊറോണ ദേവിയെ നമഃ


ഈ പോസ്റ്റ് ഷയർ ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും കൊറോണ വരികയില്ല.അനുഭവം...സാക്ഷ്യം..


കൊറോണ ദേവിയെ നിന്ദിച്ചു ഈ പോസ്റ്റ് മുഴുവൻ വായിക്കാതെ തിരുവനന്തപുരത്ത് തിരുവാതിര കളിക്കാൻ പോയ പതിനാല് പേർക്ക് കൊറോണ പിടിപെട്ടു ആശുപത്രിയിലായി.അതിൽ രണ്ടു മൂന്നു പേര് ഇപ്പോഴും ആശുപത്രിയിൽ തന്നെ..


ഈ പോസ്റ്റ് ഷയർ ചെയ്യാൻ പറഞ്ഞതിന് തെറി വിളിച്ചു തൃശ്ശൂരിൽ സമ്മേളനത്തിന്  പോയവന് കൊറോണ പിടിച്ച് എന്ന് മാത്രമല്ല മാർക്കറ്റിംഗ് ഫീൽഡിൽ ജോലി ചെയ്യുന്ന അവൻ്റെ പണിയും പോയി.


ഈ കാലത്തും ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന് പറഞ്ഞു സമ്മേളനത്തിന് എതിരെ കോഴിക്കോട്  പ്രതിക്ഷേധത്തിന് പോയവനു മാത്രമല്ല അവൻ്റെ ഭാര്യക്കും കുട്ടികൾക്കും കൊറോണ പിടിച്ച് അവശനിലയിൽ ആയി..


നിനക്കൊന്നും വേറെ പണിയില്ല അല്ലെ എന്ന് ആക്ഷേപിച്ചു സിമ്മിങ് പൂളിൽ കുളിക്കാൻ പോയ കണ്ണൂരിലെ ഒരുത്തിക്ക് കൊറോണ മാത്രമല്ല ബോണസ് ആയി ഒമിക്രോണ് വരെ കിട്ടി.


ഇതൊക്കെ പരമ തട്ടിപ്പല്ലെ ചേട്ടാ എന്നു പറഞ്ഞു ദേഹം വേദനക്കും തലവേദനയ്ക്കും ചികിത്സ നേടാൻ കൊല്ലം ആസ്പത്രിയിൽ തിരക്കുള്ള ബസ്സിൽ  പോയ ചേച്ചിക്ക്  ശ്വാസം മുട്ട് കാരണം അവിടെ അഡ്മിറ്റ് ആകേണ്ടി വന്നു..പിറ്റേന്ന് റിസൾട്ട് വന്നപ്പോൾ കൊറോണ..


താൻ തന്നെ ഇതങ്ങു ഷയർ ചെയ്താൽ മതി എന്ന് പറഞ്ഞു തിക്കി തിരക്കി  എറണാകുളത്ത് തിയേറ്ററിൽ പോയി സിനിമ കണ്ടവന് പിന്നെ പതിനാല് ദിവസം വീട്ടിൽ കിടക്കേണ്ടി വന്നു.


ഇവിടെ തീരുന്നില്ല ഇതിനെയൊക്കെ കാറ്റിൽ പറത്തി മാർക്കറ്റ്, ബീച്ച്, കല്യാണം ,മറ്റു പാർട്ടികൾ ,ആഘോഷങ്ങൾ, ഇവകൊക്കെ പോയി തിക്കി തിരക്കിയ അമ്പതിനായിരം പേർക്കെങ്കിലും നിലവിൽ ഇപ്പൊൾ  കൊറോണ ഉണ്ട്..അവരൊന്നും ഇത് ഷയർ ചെയ്തവര് അല്ല.


അത് കൊണ്ട് ഇത് വെറും 


പ്ര .മോ .ദി .സം 


മാത്രമാണെന്ന് തള്ളി കളയാതെ നമ്മെ നാം തന്നെ സൂക്ഷിക്കുക .കൊറോണ യുടെ അനുഗ്രഹം കിട്ടാതെ സൂക്ഷിക്കുക

അമുത

 



നമ്മൾ സബ്സ്ക്രൈബ് ചെയ്ത ചാനലുകളിൽ വരുന്ന എല്ലാ സിനിമകളും കാണുവാൻ പറ്റി എന്ന് വരില്ല..എന്നാലും പൈസ അടച്ചത് അല്ലെ എന്ന ചിന്തയിലും  ചില അവസരങ്ങളിൽ ടൈം പാസ് എന്ന നിലയിലും ചില ചിത്രങ്ങൾ കാണുവാൻ നിർബന്ധിതരാകും..അങ്ങിനെ കണ്ട ഒരു തമിൾ ചിത്രമാണ് അമു ത






ഒന്നിച്ചു താമസിക്കുന്ന ദമ്പതികളിൽ ഒരാള് കൊല്ലപ്പെടുകയും മറ്റൊരാൾ വരാന്തയിൽ ചോരയിൽ കുളിച്ചു കിടക്കുന്നതും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. ന്യായമായ അന്വേഷണത്തിന് സ്‌കോപ്പ് ഉള്ള തുടക്കം..നമുക്കും ആകാംഷ..


അന്വേഷിക്കാൻ ഇൻസ്പെക്ടർ എത്തുന്നു...വീട് അരിച്ചു പെറുക്കുന്നു... കുറെ പേരെ ചോദ്യം ചെയ്യുന്നു..ഒന്നും കിട്ടുന്നില്ല..കുറച്ചു ഡയറി എടുത്ത് കൊണ്ട് പോകുന്നു...അതൊക്കെ വായിക്കുന്നു...അത് പ്രകാരം വേറെ ഡയറി കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നു..അതിനു തിരയുന്നു ..അത് കൂടി വായിച്ചപ്പോൾ എന്തൊക്കെയോ മനസ്സിലാക്കുന്നു.അവസാനം കുറ്റവാളിയെ കണ്ടു പിടിക്കുന്നു..






സത്യത്തിൽ കൊല്ലപ്പെട്ട ആളുടെ സഹോദരി  അവരൊന്നിച്ച് അന്നുണ്ടായിരുന്നു...എല്ലാം കണ്ടതാണ്...കൊലയാളി ചരിത്രം ഒക്കെ അറിയുന്നതുമാണ്.പിന്നെ എന്തിനായിരുന്നു മസില് പിടിച്ചു കൊണ്ടുള്ള അന്വേഷണം എന്നും എന്തൊക്കെയോ കണ്ടു പിടിച്ചു എന്ന് പറയുന്നതും മനസ്സിലാകുന്നില്ല.


അതൊക്കെ പോട്ടെ..ക്ലൈമാക്സ് ആണ് അടിപൊളി...ഗത്യന്തരമില്ലാതെ പോയ സിനിമക്ക് പറ്റിയ ക്ലൈമാക്സ്..






നടീനടന്മാർ ഒക്കെ പുതുമുഖങ്ങൾ ആയത് കൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല...അവസരം വരുമ്പോൾ കിട്ടുന്നത് സ്വീകരിക്കുക എന്ന് ചിന്തിക്കുന്നവർ സിനിമക്ക് ശാപം തന്നെയാണ്.


പ്ര .മോ .ദി .സം

Thursday, January 27, 2022

തള്ളി പോഗാതെ...

 



പഠിക്കുവാൻ വളരെ സമർത്ഥനായ വിദ്യാർത്ഥി ഒരു പ്രേമത്തിൽ അകപ്പെടുന്നു.പഠിപ്പും പ്രേമവും ഒന്നിച്ചു കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ PHD ചെയ്യുവാൻ മറുനാട്ടിൽ പോകേണ്ടി വരുന്നു.അതിനിടയിൽ അവൾക്ക് അനേകം വിവാഹാലോചന വരുന്നു എങ്കിലും അവൻ്റെ ഡ്രീമിനെ ബാധിക്കുന്നത് കൊണ്ട് മറച്ചു വെക്കുന്നു.വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവനറിയാതെ അവൾക്ക് മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുന്നു .








വളരെ സന്തോഷപൂർവം ജീവിക്കുന്ന അവരുടെ ഇടയിലേക്ക് പണ്ട് പഠിപ്പിച്ച പ്രോഫസറുടെ ഫോൺ കോൾ വരുന്നു. PHD ഒക്കെ എടുത്ത് കാമുകൻ നല്ല നിലയിൽ ആയിരിക്കും എന്ന് വിചാരിച്ച അവള് മറുനാട്ടിൽ അവനെ കാണുന്നത് മുതലാണ് സിനിമ തുടങ്ങുന്നത്..പിന്നെ ഒക്കെ ഫ്ലാഷ് ബാക്ക് ആയി പറയുകയാണ് .








അവനെ പോലെ തന്നെ ആയിരിക്കും അവള് എന്ന് വിശ്വസിച്ച ആ ദമ്പതികൾക്കിടയിലെക്കു അവളുടെ അഭ്യർത്ഥന പ്രകാരം  അവൻ പത്ത് ദിവസത്തെ താമസത്തിന് വരുന്നതും കാര്യങ്ങൾ താൻ വിചാരിച്ചത് അപ്പുറം ആണെന്ന് മനസ്സിലാക്കുന്നതും ആണ് കഥ..






അഥർവ, അനുപമ,അമിതാഷ പ്രധാൻ എന്നിവർ അഭിനയിക്കുന്ന ഈ തമിഴു ചിത്രത്തിൻ്റെ സംഗീതം ഗോപിസുന്ദർ ആണ്.ഒരു പ്രണയ കഥക്ക് വേണ്ട നല്ല പാട്ടുകൾ ഒന്നും ചിത്രത്തിൽ ഇല്ല എന്നത് വലിയ പോരായ്മ തന്നെയാണ് .R  കണ്ണൻ ആണ് തെലുങ്കിൽ നിന്നും റീമേക്ക് ചെയ്ത ഈ ചിത്രത്തിൻ്റെ സംവിധാനവും നിർമ്മാണവും.






പ്രണയത്തിൻ്റെ ഹൃദയത്തില് തട്ടുന്ന കഥ പറഞ്ഞ "ഹൃദ്യയ" മൊക്കെ സൂപ്പർ ഹിറ്റായ ഈ അവസരത്തിൽ ഇതുപോലത്തെ ചിത്രം നമുക്ക് അത്ര ഹൃദ്യമാകില്ല.


പ്ര .മോ. ദി. സം